കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായവാഗ്ദാനം ചെയ്തെന്ന് മധുവിന്റെ കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 29, 2022

കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായവാഗ്ദാനം ചെയ്തെന്ന് മധുവിന്റെ കുടുംബം

അഗളി: ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസിൽനിന്ന് ഫോണിൽ അറിയിച്ചതായി മധുവിന്റെ സഹോദരി സരസു.നിയമസാഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ മമ്മൂട്ടിയുടെ ഓഫിസിൽനിന്നുള്ളവർ മധുവിന്റെ വീട്ടിലെത്തുമെന്നും വിവരമുണ്ട്. മധുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മറ്റുള്ളകാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/QK1pvUXfa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages