മുസാഫർനഗർ: ഉത്തർപ്രദേശിൽ പ്രചാരണ നോട്ടീസ് വിതരണംചെയ്ത് ബി.ജെ.പി. കോവിഡ് പടർത്തുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയുമായി ഉത്തർപ്രദേശിലെ മുസഫർനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യു.പി.യിലെ ഗൗതംബുദ്ധനഗറിൽ ഉമിനീർ തൊട്ട് ലഘുലേഖ വിതരണം ചെയ്യുന്ന ചിത്രവും വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പരാമർശിച്ചായിരുന്നു അഖിലേഷിന്റെ പരിഹാസം.പടിഞ്ഞാറൻ യു.പി.യിൽനിന്ന് ബി.ജെ.പി.യെ കെട്ടുകെട്ടിക്കുമെന്ന് അഖിലേഷ് യാദവും ജയന്ത് ചൗധരിയും മീററ്റിൽ പറഞ്ഞു. വളരെ ആലോചിച്ചാണ് എസ്.പി.യുടെ കൂടെ മഹാസഖ്യത്തിൽ ചേർന്നതെന്നും ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കർഷകരും യുവാക്കളും സ്ത്രീകളും കഷ്ടപ്പെടുകയാണെന്നും ജയന്ത് ചൗധരി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/sD7RxmhTe
via IFTTT
Post Top Ad
Responsive Ads Here
Saturday, January 29, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പ്രചാരണനോട്ടീസിലൂടെ ബി.ജെ.പി. കോവിഡ് പടർത്തുന്നെന്ന് അഖിലേഷ്
പ്രചാരണനോട്ടീസിലൂടെ ബി.ജെ.പി. കോവിഡ് പടർത്തുന്നെന്ന് അഖിലേഷ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment