ഇന്ത്യ-ഇസ്രായേൽ ബന്ധം സുദൃഢമെന്ന് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 29, 2022

ഇന്ത്യ-ഇസ്രായേൽ ബന്ധം സുദൃഢമെന്ന് മോദി

ന്യൂ‍ഡൽഹി: ഇന്ത്യ-ഇസ്രായേൽ ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകാൻ ഇതിലും പറ്റിയ സമയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരസഹകരണം ഇരുരാജ്യങ്ങളുടെയും വളർച്ചയിൽ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷങ്ങൾ തികച്ചതിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇസ്രായേലി ചാര സോഫ്റ്റ്‍വേറായ പെഗാസസ് 2017-ലെ പ്രതിരോധകരാറിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയതാണെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നത് ശ്രദ്ധേയം.ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികമാഘോഷിക്കുകയാണ്. ഇസ്രായേൽ അടുത്തവർഷം 75-ാം വാർഷികമാഘോഷിക്കും. ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇതിലുംപറ്റിയ അവസരമുണ്ടാവില്ല -മോദി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/5Hj7D6bJz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages