ഗോള്‍മുഖത്ത് നിന്ന് പന്ത് ഉദാന്തയ്ക്ക് നീട്ടി ഛേത്രി; അയാളെത്ര നിസ്വാര്‍ത്ഥനെന്ന് ആരാധകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 27, 2022

ഗോള്‍മുഖത്ത് നിന്ന് പന്ത് ഉദാന്തയ്ക്ക് നീട്ടി ഛേത്രി; അയാളെത്ര നിസ്വാര്‍ത്ഥനെന്ന് ആരാധകര്‍

മഡ്ഗാവ്: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനിടെ തന്റെ സമീപനം കൊണ്ട് ആരാധകരുടെ കൈയടി നേടി ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രി. മത്സരത്തിനിടെ ഗോൾ പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന് ഗോൾ നേടാനുള്ള അവസരമുണ്ടായെങ്കിലും പന്ത് ഉദാന്ത സിങ്ങിന് നീട്ടി നൽകി ഛേത്രിയുടെ പ്രവൃത്തിയാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മത്സരത്തിന്റെ 42-ാം മിനിറ്റിലായിരുന്നു സംഭവം. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബെംഗളൂരു ഡിഫൻഡർ പരാഗ് ശ്രിവാസ് പന്ത് സുനിൽ ഛേത്രിക്ക് നീട്ടുന്നു. ബോക്സിലുണ്ടായിരുന്ന നാല് ഡിഫൻഡർമാരിൽ രണ്ടു പേരെ വീതം അനായാസം മറികടന്ന ഛേത്രിക്ക് പന്ത് ഒന്ന് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കാത്തുനിന്ന താരം പന്ത് ബോക്സിന്റെ ഇടത് ഭാഗത്തുണ്ടായിരുന്ന ഉദാന്ത സിങ്ങിന് നീട്ടുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഉദാന്ത പന്ത് വലയിലെത്തിക്കുകയും ചെയ്തു. "𝙐𝙣𝙨𝙚𝙡𝙛𝙞𝙨𝙝𝙡𝙮 𝙨𝙚𝙩𝙨 𝙞𝙩 𝙪𝙥 𝙛𝙤𝙧 𝙐𝙙𝙖𝙣𝙩𝙖"@chetrisunil11 showed great skill and awareness to setup @UdantaK for his first goal tonight! 🔥#BFCCFC #HeroISL #LetsFootball | @bengalurufc pic.twitter.com/DNlpaAqaz4 — Indian Super League (@IndSuperLeague) January 26, 2022 ഈ ഗോൾ സ്കോർ ചെയ്തിരുന്നെങ്കിൽ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം ഛേത്രിക്ക് സ്വന്തമാക്കാമായിരുന്നു. നിലവിൽ 48 ഗോളുകളോടെ ഫെറാൻ കോറോയുടെ നേട്ടത്തിനൊപ്പമാണ് ഛേത്രി. ഈ സാഹചര്യത്തിലാണ് സഹതാരത്തോടുള്ള ഛേത്രിയുടെ നിസ്വാർത്ഥമായ പെരുമാറ്റം. Content Highlights: isl 2021-22 unselfish piece of football by Sunil Chhetri


from mathrubhumi.latestnews.rssfeed https://ift.tt/3G4NI1l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages