ഖുസിദുൽ ഇസ്ലാം കൊച്ചി: രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ ഇസ്ലാമിനെ (34) ആണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 23 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് മുൻകാല കുറ്റവാളികളേയും സമാന കേസുകളിൽ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാൾ കൊൽക്കത്തയിൽ നിന്ന് എത്തിയത്. അതിഥി തൊഴിലാളികളുടെ ഇടയിൽ വിൽപ്പനയായിരുന്നു ഇയാളുടെ ലക്ഷ്യം. പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. കീച്ചേരിപ്പടി ഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തി വന്നിരുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ് മുഹമ്മദ് റിയാസിൻറെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ.സി ജെ മാർട്ടിൻ എ.എസ്.ഐ പി.സി.ജയകുമാർ, സി.പി.ഒ ബിബിൽ മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. Content Highlights: Man held with heroin worth Rs 2.5 lakh in kochi
from mathrubhumi.latestnews.rssfeed https://ift.tt/35nVF4Z
via IFTTT
Post Top Ad
Responsive Ads Here
Thursday, January 27, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ബംഗാൾ സ്വദേശിയിൽ നിന്ന് രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിൻ പിടികൂടി; ലക്ഷ്യം അതിഥി തൊഴിലാളികൾ
ബംഗാൾ സ്വദേശിയിൽ നിന്ന് രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിൻ പിടികൂടി; ലക്ഷ്യം അതിഥി തൊഴിലാളികൾ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment