യു.എൻ: അഫ്ഗാനിസ്താനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന മൗലികാവകാശങ്ങൾ താലിബാൻ ഉയർത്തിപ്പിടിക്കണമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. ഭക്ഷണം വാങ്ങുന്നതിന് കുട്ടികളെ വിൽക്കുന്ന സ്ഥിതിയാണ് അഫ്ഗാനിസ്താനിലെ കുടുംബങ്ങൾക്കുള്ളത്. അതിനാൽ, മരവിപ്പിച്ച അഫ്ഗാനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിച്ചുനൽകാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. നൂലിൽ തൂങ്ങിക്കിടക്കുകയാണ് അഫ്ഗാനിസ്താൻ. ദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാൻ പൗരന്മാർ മോശമായ മാനുഷിക സാഹചര്യങ്ങൾക്കിടയിൽ അതിജീവിക്കാൻ പാടുപെടുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെൺകുട്ടിയുടെയും സ്ത്രീയുടെയും അടിസ്ഥാന മൗലിക അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും താലിബാനോട് ആവശ്യപ്പെടുകയാണ്-ഗുട്ടെറെസ് കൂട്ടിച്ചേർത്തു. അടുത്തിടെ അഫ്ഗാനിൽ ഉണ്ടായ വനിതാ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിലും തട്ടിക്കൊണ്ടുപോകലുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഞാൻ ശക്തമായി അപേക്ഷിക്കുന്നു. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുകയാണ്. ലോകബാങ്കും യു.എസ് സർക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിച്ചു നൽകാനും ആവശ്യപ്പെടുകയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു. അതിഭീകരമായ പട്ടിണിയാണ് പകുതിയോളം അഫ്ഗാനികളും ഇപ്പോൾ അനുഭവിക്കുന്നത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങൾ കുട്ടികളെ വിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു-ഗുട്ടെറെസ് പറഞ്ഞു. കുടുംബത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് അഫ്ഗാനിലെ ഒരു സ്ത്രീ തന്റെ രണ്ട് പെൺകുട്ടികളെയും വൃക്കയും വിറ്റതായി ചൈനയുടെ യു.എൻ. അംബാസഡർ ഷാങ് ജുൻ പറഞ്ഞു. ഇതൊരു മനുഷ്യദുരന്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങൾക്ക് അറുതിവരുത്താനും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാനും പെൺകുട്ടികൾക്കുവേണ്ടി സ്കൂളുകളുടെയും യൂണിവേഴ്സിറ്റികളുടെയും വാതിലുകൾ തുറന്നിടാനും അഫ്ഗാൻ ദൗത്യത്തിന്റെ ചുമതലവഹിക്കുന്ന നസീർ അഹമദ് ഫെയ്ഖ് താലിബാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിലാണ് അഫ്ഗാൻ സർക്കാരിനെ അട്ടിമറിച്ച് താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തത്. തുടക്കത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവരെ ജോലി ചെയ്യുന്നതിൽനിന്നു തടയില്ലെന്നും വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും താലിബാൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പലപ്പോഴായി അവ ലംഘിക്കപ്പെടുന്ന റിപ്പോർട്ടുകളാണ് അവിടെനിന്നും പുറത്തുവരുന്നത്. Content highlights: Taliban must uphold the fundamental human rights of women and children says UN
from mathrubhumi.latestnews.rssfeed https://ift.tt/3IECaDI
via IFTTT
Post Top Ad
Responsive Ads Here
Wednesday, January 26, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഭക്ഷണത്തിന് കുട്ടികളെ വില്‍ക്കേണ്ട സ്ഥിതി: താലിബാനോടും ലോകസമൂഹത്തോടും അഭ്യര്‍ഥനയുമായി യു.എന്‍
ഭക്ഷണത്തിന് കുട്ടികളെ വില്‍ക്കേണ്ട സ്ഥിതി: താലിബാനോടും ലോകസമൂഹത്തോടും അഭ്യര്‍ഥനയുമായി യു.എന്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment