മദ്യലഹരിയില്‍ അമ്മയെ ആക്രമിച്ച സൈനികന്‍ റിമാന്‍ഡില്‍; ഐ.ബി സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

മദ്യലഹരിയില്‍ അമ്മയെ ആക്രമിച്ച സൈനികന്‍ റിമാന്‍ഡില്‍; ഐ.ബി സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു

ഹരിപ്പാട്: മദ്യലഹരിയിൽ അമ്മയെ ആക്രമിച്ചതിനു അറസ്റ്റിലായ സൈനികൻ റിമാൻഡിൽ. ബെംഗളൂരുവിൽ ട്രേഡ്സ്മാനായി ജോലിചെയ്യുന്ന മുട്ടം ആലക്കോട്ടിൽ സുബോധി(37)നെയാണ് ഹരിപ്പാട് ജുഡീഷ്യൻ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതിക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തതെന്ന് കരീലക്കുളങ്ങര എസ്.ഐ. എ. ഷഫീക്ക് പറഞ്ഞു. കേസിന്റെ എഫ്.ഐ.ആർ. റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സൈന്യത്തിനു കൈമാറുമെന്നും പോലീസറിയിച്ചു. ഇന്റലിജന്റസ് ബ്യൂറോ(ഐ.ബി.) ഉദ്യോഗസ്ഥർ വ്യാഴാഴ്ച കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. സൈനികൻ അമ്മയെ ആക്രമിച്ചത് ഐ.ബി. ഗൗരവമായാണെടുത്തിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സുബോധ് അമ്മയെ വീട്ടിൽെവച്ച് ആക്രമിച്ചത്. മൂത്തസഹോദരൻ സുഗുണൻ, ഇതിന്റെ ദൃശ്യങ്ങൾപകർത്തി സമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് വീട്ടിലെത്തി പ്രതിയെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3qsAs2a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages