പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി; ചികിത്സ നിര്‍ദേശിച്ച് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 13, 2022

പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി; ചികിത്സ നിര്‍ദേശിച്ച് കോടതി

തിരുവനന്തപുരം: തന്നെ പീഡിപ്പിച്ച പ്രതികളെ ഇടിക്കണമെന്നും അതിനായി തനിക്ക് കരാട്ടേ പഠിക്കണമെന്നും പീഡനത്തിന് ഇരയായ പെൺകുട്ടി. പീഡനക്കേസിൽ മൊഴി നൽകവേയാണ് മനോനില തകർന്ന കുട്ടി കോടതിയെ തന്റെ ആവശ്യം അറിയിച്ചത്. കുട്ടിയുടെ മാനസികനില തകരാറിലാണെന്ന് നിരീക്ഷിച്ച കോടതി കുട്ടിക്ക് ആവശ്യമായ മനോരോഗ ചികിത്സ ലഭ്യമാക്കാൻ പൂജപ്പുര പോലീസിന് നിർദേശം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് പോലീസിന് നിർദേശം നൽകിയത്. കുട്ടിക്ക് ചികിത്സ നൽകണമെന്ന കോടതി തീരുമാനത്തെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്മോഹനും അനുകൂലിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. 2013-ൽ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് സമീപവാസികളായ രണ്ട് പേർ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ജന്മനാ ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്ന കുട്ടിയാണ് പീഡനത്തിന് വിധേയയായത്. ഇതിനു ശേഷം കുട്ടിയുടെ മാനസികനില പൂർണമായും തകർന്നു. അച്ഛൻ മരിച്ചുപോയ കുട്ടിക്ക് മാനസിക രോഗിയായ അമ്മയും 90 കാരിയായ അമ്മൂമ്മയുമാണ് കൂട്ടിനുള്ളത്. അമ്മൂമ്മ വീട്ടുജോലിക്ക് പോയ അവസരത്തിലാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതിനെ എതിർത്ത കുട്ടിയുടെ അമ്മയെയും കുട്ടിയെയും പ്രതികൾ ക്രൂരമായി മർദിച്ചിരുന്നു. അടുത്ത ദിവസം സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ട മർദനത്തിന്റെ പാടുകളെപ്പറ്റി അധ്യാപികമാർ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. ഇവർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതികൾക്കെതിരേ കേസ് എടുത്തത്. സംഭവത്തിനുശേഷം കുട്ടി പൂർണമായും ആരോടും സംസാരിക്കാതാവുകയും അത് കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുകയും ചെയ്തു. ഇപ്പോൾ അമ്മൂമ്മ വീട്ടുജോലിക്ക് പോകുമ്പോൾ കുട്ടിയെയും കൂടെ കൊണ്ട് പോവുകയാണ്. പരസഹായമില്ലാത്ത വൃദ്ധ സ്വയരക്ഷയ്ക്കായി വെട്ടുകത്തിയും കൈയ്യിൽ കരുതിയാണ് നടക്കുന്നതും ചെറുമകൾക്ക് സംരക്ഷണം ഒരുക്കുന്നതും.


from mathrubhumi.latestnews.rssfeed https://ift.tt/31XHMsZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages