ഇനി പ്രാധാന്യം നല്‍കേണ്ടത് ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കാന്‍ - ഡോ. സലിം യൂസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 1, 2022

ഇനി പ്രാധാന്യം നല്‍കേണ്ടത് ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കാന്‍ - ഡോ. സലിം യൂസഫ്

കോഴിക്കോട്: ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിലാണ് സർക്കാർ ഇനി പ്രാധാന്യം നൽകേണ്ടതെന്ന് പ്രശസ്ത കാർഡിയോളജിസ്റ്റും കാനഡയിലെ പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. സലിം യൂസഫ് പറഞ്ഞു. മാതൃഭൂമി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒന്നോ രണ്ടോ വർഷംകഴിഞ്ഞാൽ ചിലപ്പോൾ കോവിഡ് നിയന്ത്രണവിധേയമായേക്കാം. പക്ഷേ, കാൻസറും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും ഭീഷണിയായി തുടരും. ഇതിന് പുകയില നിരോധിക്കാൻ സർക്കാർ തയ്യാറാവണം. സ്കൂളിൽനിന്നുതന്നെ ശരിയായ ആരോഗ്യവിദ്യാഭ്യാസം നൽകണം. വ്യായാമം പ്രോത്സാഹിപ്പിക്കണം. പഠനഭാരത്തിൽ സംഘർഷമനുഭവിക്കുകയാണ് കേരളത്തിലെ കുട്ടികൾ. അവർക്ക് കായികക്ഷമത വർധിപ്പിക്കുന്നതിന് സഹായകമാവുന്നരീതിയിൽ വ്യായാമംചെയ്യാനും അവസരം നൽകണം. വിദേശരാജ്യങ്ങളിൽ അറുപതു വയസ്സിനുശേഷമാണ് ഹൃദയാഘാതം വരുന്നത്. എന്നാൽ, കേരളത്തിൽ 40 വയസ്സുകഴിഞ്ഞവർ ഹൃദയാഘാതംവന്നു മരിക്കുന്നു. ഭക്ഷണശൈലിതന്നെയാണ് പ്രധാന കാരണം. കാർബോഹൈഡ്രേറ്റ് ഏറ്റവുംകൂടുതലുള്ള ഭക്ഷണങ്ങളാണ് മലയാളികൾ കഴിക്കുന്നത്. പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കണം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയും പുകവലി നിർത്തുകയും വേണം. വ്യായാമത്തിന് നിർബന്ധമായും സമയം കണ്ടെത്തണം -അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മറ്റ് സംസ്ഥാനങ്ങളേക്കാളും ഇതേ സാമ്പത്തികസ്ഥിതിയുള്ള മറ്റുരാജ്യങ്ങളേക്കാളും മുന്നിലാണെന്നും സലിം യൂസഫ് പറഞ്ഞു. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ മുൻ പ്രസിഡന്റാണ് ഡോ. സലിം യൂസഫ്. ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ഉപഹാരം നൽകി. മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി., ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഡയറക്ടർ എം.കെ. ജിനചന്ദ്രൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ദേവികാ ശ്രേയാംസ്കുമാർ, സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/32PLjtt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages