പാലാ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ഗോരഖ്പൂർ ചാർഗ് വാൻ രപ്തിനഗർ ഫേസിൽ മോനു കുമാർ റാവത്തിനെ(25) ആണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വിദേശത്ത് ജോലിചെയ്യുന്ന മോനു കുമാർ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയുമായി നിരന്തരം ചാറ്റിങ് നടത്തി സൗഹൃദം സ്ഥാപിച്ചിരുന്നു. തുടർന്ന് സ്ത്രീയുടെ ഫോട്ടോയും വീഡിയോകളും കരസ്ഥമാക്കി. പിന്നീട് പണം ആവശ്യപ്പെടുകയും തന്നിെല്ലങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നൽകാഞ്ഞതിനെത്തുടർന്ന് പ്രതി കഴിഞ്ഞ ഏപ്രിൽമാസത്തിൽ സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്നും ഗൾഫിൽ ജോലിചെയ്യുകയാണന്നും തിരിച്ചറിഞ്ഞത്. തുടർന്ന് പാലാ പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി നാട്ടിലേക്കുവരാനായി വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ അധികൃതർ തടഞ്ഞുവെച്ച് പോലീസിന് വിവരം കൈമാറുകയായിരുന്നു. പാലാ പോലീസ് ഡൽഹിയിലെത്തി അറസ്റ്റുചെയ്തു. എസ്.ഐ. അഭിലാഷ്, തോമസ് സേവ്യർ, എ.എസ്.ഐ. ഷാജിമോൻ എ.റ്റി. തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3FPwEwZ
via IFTTT
Post Top Ad
Responsive Ads Here
Saturday, January 1, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പാലാ സ്വദേശിനിയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം: ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍
പാലാ സ്വദേശിനിയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം: ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment