മൈലാഞ്ചി മൊഞ്ചിൽ ഗിന്നസ് റെക്കോർഡ്; ആദിത്യ മൈലാഞ്ചി അണിയിച്ചത് ഒരു മണിക്കൂറിൽ 910 കൈകളിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 1, 2022

മൈലാഞ്ചി മൊഞ്ചിൽ ഗിന്നസ് റെക്കോർഡ്; ആദിത്യ മൈലാഞ്ചി അണിയിച്ചത് ഒരു മണിക്കൂറിൽ 910 കൈകളിൽ

കടലുണ്ടി: കൈകളിൽ മൈലാഞ്ചി അണിയിച്ച് ആദിത്യ മുന്നേറുമ്പോൾ കണ്ടുനിന്നവരുടെ കരഘോഷമായിരുന്നു. ഈ സമയവും തളരാതെ മൈലാഞ്ചി ട്യൂബുകൾ മാറ്റി കൈകളിൽ മാറിമാറി മൈലാഞ്ചി അണിയിച്ച് ആദിത്യ നേടിയത് ഗിന്നസ് റെക്കോഡും. ഒരുമണിക്കൂറിൽ 910 കൈകളിൽ മൈലാഞ്ചി അണിയിച്ചാണ് മണ്ണൂർ സ്വദേശിനി ആദിത്യ ഗിന്നസ് റെക്കോഡ് എന്ന നേട്ടം സ്വന്തമാക്കിയത്. മണ്ണൂർ സി.എം.എച്ച്.എസ്. ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പാകിസ്താൻ സ്വദേശി സാമിന ഹുസൈന്റെ റെക്കോഡാണ് ആദിത്യ തിരുത്തിയത്. മണ്ണൂർ കുപ്പാട്ട് ആദിത്യയാണ് നവവത്സരപ്പുലരിയിൽ രാവിലെ പത്തുമുതൽ പതിനൊന്നുവരെയാണ് ഗിന്നസ് റെക്കോഡ് തേടിയുള്ള പ്രകടനം. മെഹന്തിയിൽ ഇതുവരെയുള്ള റെക്കോർഡ് ഒരു മണിക്കൂറിൽ 600 കൈകളിൽ മൈലാഞ്ചി അണിയിച്ചിട്ടുള്ളതാണ്. മത്സരത്തിന്റെ മുപ്പത്തിയേഴാം മിനിറ്റിൽ സാമിന ഹുസൈനിന്റെ റെക്കോഡ് ആദിത്യ ഭേദിച്ചു. സഹോദരിയായ സബീനയുടെ കൈകളിൽ മൈലാഞ്ചി അണിയിച്ചാണ് പ്രകടനം തുടങ്ങിയത്. ജഡ്ജസ് റിപ്പോർട്ട്, ടൈം കീപ്പർമാരുടെ റിപ്പോർട്ട്, ഗിന്നസ് നിയമപ്രകാരം റെക്കോഡു ചെയ്ത വീഡിയോ, ഫോട്ടോ, പത്രമാധ്യമ റിപ്പോർട്ടുകൾ തുടങ്ങിയവ സഹിതം അംഗീകാരത്തിനായി ഗിന്നസ് അധികൃതർക്ക് അയച്ചു കൊടുക്കും. ഫറോക്ക് എസ്.എച്ച്.ഒ. ജി. ബാലചന്ദ്രൻ ഗിന്നസ് റെക്കോഡ് പ്രകടനം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ആദരിക്കൽ ചടങ്ങ് എസ്.ഐ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായി. ഗിന്നസ് വത്സരാജ്, മോഹൻ ചാലിയം, സി.കെ. വിജയ കൃഷ്ണൻ, പിലാക്കാട്ട് ഷൺമുഖൻ, ഷിബിൻ, വിനീഷ് കടക്കാട്, സുമേഷ് കുന്നത്ത്, സി.പി. ഷൈജു, ഹെബീഷ് മാമ്പയിൽ, ജഗദീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതിയുടെ ഉപഹാരം സാജൻ മണ്ണിശ്ശേരി, പ്രസീത് കെ. എന്നിവർ നൽകി. മണ്ണൂർ കുപ്പാട്ട് നിധിനാണ് ആദിത്യയുടെ ഭർത്താവ്. Content Highlights: mehandi designer adithya kozhikode - guinness record


from mathrubhumi.latestnews.rssfeed https://ift.tt/3eFfK8v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages