കെ-റെയിൽ: മെച്ചപ്പെട്ട റോഡുകൾ പ്രതികൂലമാകുമെന്ന പരാമർശം വിവാദത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 1, 2022

കെ-റെയിൽ: മെച്ചപ്പെട്ട റോഡുകൾ പ്രതികൂലമാകുമെന്ന പരാമർശം വിവാദത്തിൽ

തിരുവനന്തപുരം: കെ-റെയിലിന് സമാന്തരമായ ദേശീയപാതകളും സംസ്ഥാനപാതകളും വീതികൂട്ടുന്നതും ബൈപ്പാസുകളുടെ നിർമാണവും സിൽവർലൈനിന് പ്രതികൂലമാകുമെന്ന ഡി.പി.ആറിലെ പരാമർശത്തെക്കുറിച്ച് വിവാദം. നിലവിലെ വികസനപദ്ധതികളെ സിൽവർലൈൻ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി സിൽവർലൈൻ വിരുദ്ധ ജനകീയസമിതി രംഗത്തെത്തി. എന്നാൽ, ഇത് ഡി.പി.ആറിലെ ശുപാർശയല്ലെന്നും പദ്ധതിയുടെ ഗുണദോഷത്തെക്കുറിച്ചുള്ള പഠനമാണെന്നും കെ-റെയിൽ കോർപ്പറേഷൻ പറയുന്നു. വിശദപദ്ധതിരേഖ തയ്യാറാക്കുമ്പോൾ സ്വീകരിക്കുന്ന മാർഗമാണിത്. പദ്ധതിയുടെ കരുത്ത്, ദൗർബല്യം, അവസരം, ഭീഷണികൾ എന്നിവ ഡി.പി.ആറിന്റെ ഭാഗമായി പഠിക്കേണ്ടതുണ്ട്. ഇതുമാത്രമാണ് നടന്നിട്ടുള്ളത്. ദേശീയപാതകൾ വീതികൂട്ടുമ്പോൾ ടോൾ ഏർപ്പെടുത്തുന്ന പതിവുണ്ട്. യാത്രച്ചെലവ് വർധിക്കുമെന്നതിനാൽ യാത്രക്കാർ സിൽവർലൈനിനെ തിരഞ്ഞെടുക്കുമെന്ന നിഗമനമാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നാണ് കെ-റെയിൽ കോർപ്പറേഷന്റെ അവകാശവാദം. Content Highlights :K-Rail;Controversy over reference to improved roads


from mathrubhumi.latestnews.rssfeed https://ift.tt/3FLghl2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages