വിദേശ സംഭാവന: 6000 സന്നദ്ധ സംഘടനകളുടെ ലൈസൻസ് നഷ്‌ടമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 2, 2022

വിദേശ സംഭാവന: 6000 സന്നദ്ധ സംഘടനകളുടെ ലൈസൻസ് നഷ്‌ടമായി

ന്യൂഡൽഹി: വിദേശസംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ. രജിസ്ട്രേഷന്റെ കാലാവധി കേന്ദ്രസർക്കാർ മൂന്നുമാസത്തേക്കുകൂടി നീട്ടിയെങ്കിലും ആറായിരത്തോളം സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും ലൈസൻസ് വെള്ളിയാഴ്ചയോടെ റദ്ദായി. ഇവയിൽ ഭൂരിഭാഗവും പുതുക്കുന്നതിന് അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 31 ആയിരുന്നു രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷ നൽകാനുള്ള അവസാനതീയതി.മുൻവർഷങ്ങളിൽ അപേക്ഷ നൽകാത്തവയടക്കം മൊത്തം പന്ത്രണ്ടായിരത്തോളം സംഘടനകളുടെ ലൈസൻസാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്. പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടവയും മാനദണ്ഡങ്ങൾ പാലിക്കാത്തവയും ഇക്കൂട്ടത്തിലുൾപ്പെടുന്നു. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 25-ന് ആഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു. ഇതു വൻവിവാദമായതോടെയാണ് രജിസ്ട്രേഷൻ കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടിക്കൊണ്ട് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. എന്നാൽ, പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ അന്നുമുതൽ രജിസ്ട്രേഷന്റെ കാലാവധി അവസാനിച്ചതായി കണക്കാക്കുമെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മിഷണറീസ് ഓഫ് ചാരിറ്റിക്ക് വിദേശസഹായം സ്വീകരിക്കാൻ സാധിക്കുകയില്ല. അവർ പുനരവലോകന അപേക്ഷ നൽകിയിട്ടുണ്ടെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചു. ഇങ്ങനെയൊരു അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽത്തന്നെ, പരിശോധിച്ച് നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അതിന് സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.മിഷണറീസ് ഓഫ് ചാരിറ്റിക്കുപുറമെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്‍ലാമിയ, കോമൺകോസ്, ഐ.എം.എ., ലെപ്രസി മിഷൻ, ട്യുബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽസെന്റർ ഫോർ ആർട്സ്, ഇസ്‍ലാമിക് കൾച്ചറൽ സെന്റർ, ഇന്ത്യ ഇസ്‍ലാമിക് കൾച്ചറൽ സെന്റർ, കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടി.വി. ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും ലൈസൻസ് നഷ്ടമായവയിൽപ്പെടും. വിദേശസഹായ നിയന്ത്രണ നിയമപ്രകാരം (എഫ്.സി.ആർ.എ.) രജിസ്റ്റർചെയ്ത 22,762 സന്നദ്ധ സംഘടനകളാണ് രാജ്യത്ത് പ്രവർത്തിച്ചുവരുന്നത്. നിബന്ധനകൾ കർക്കശമാക്കിക്കൊണ്ട് മോദിസർക്കാർ എഫ്.സി.ആർ.എ. നിയമം 2020-ൽ ഭേദഗതി ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3eJxiA8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages