സ്ത്രീകളുടെ വിവാഹപ്രായം: 31 അംഗ പാർലമെന്ററി സമിതിയിൽ ഒരു വനിതമാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 2, 2022

സ്ത്രീകളുടെ വിവാഹപ്രായം: 31 അംഗ പാർലമെന്ററി സമിതിയിൽ ഒരു വനിതമാത്രം

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 18-ൽനിന്ന് 21 ആക്കുന്നതു സംബന്ധിച്ച നിർണായക ബിൽ പരിശോധിക്കുന്നതിന് നിശ്ചയിച്ച 31 അംഗ പാർലമെന്ററി സമിതിയിൽ 30 പേരും പുരുഷന്മാർ. തൃണമൂൽ കോൺഗ്രസ് എം.പി. സുഷ്മിതാ ദേവ് മാത്രമാണ് സമിതിയിലെ വനിതാ അംഗം. ബി.ജെ.പി. നേതാവ് വിനയ് സഹസ്രബുദ്ധെയാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ നയിക്കുന്നത്. കൂടുതൽ വനിതാ എം.പി.മാർ സമിതിയിലുണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നെന്ന് സഹസ്രബുദ്ധെ വാർത്താ ഏജൻസിയായ പി.ടി.ഐ.യോടു പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഭാഗം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യം ആലോചിക്കുന്ന സമിതിയിൽ കൂടുതൽ വനിതാ എം.പി.മാർ ഉണ്ടാകേണ്ടിയിരുന്നെന്ന് എൻ.സി.പി. സമാജിക സുപ്രിയ സുലെ പറഞ്ഞു. സമിതിക്കുമുമ്പാകെ വ്യക്തികളെ വിളിച്ചുവരുത്താനുള്ള അധികാരം അധ്യക്ഷനുണ്ട്. അപ്പോൾ മറ്റു വനിതാ എം.പി.മാരെയും അദ്ദേഹത്തിനു ക്ഷണിക്കാമെന്നും സുലെ പറഞ്ഞു. വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, സ്പോർട്സ് എന്നീ വിഷയങ്ങളിലുള്ള പാർലമെന്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചുമതല രാജ്യസഭയ്ക്കാണ്. ഈ സമിതിയിൽ രാജ്യസഭാ അംഗങ്ങൾക്കായിരിക്കും കൂടുതൽ പ്രാതിനിധ്യം. ഓരോ പാർട്ടിയും സഭയിലെ അവയുടെ അംഗബലമനുസരിച്ചാണ് പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3zhe4LM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages