ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള സാമ്പത്തികസംവരണത്തിന് (ഇ.ഡബ്ല്യു.എസ്.) എട്ടുലക്ഷം രൂപയുടെ വാർഷികവരുമാനപരിധി നിശ്ചയിച്ചത് തുടരുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വലിയ വീടുള്ളവരെ ഇ.ഡബ്ല്യു.എസിൽനിന്ന് ഒഴിവാക്കുന്നത് അടുത്ത അക്കാദമികവർഷം മുതൽ വേണ്ടെന്നുവെച്ചു. ഈ അക്കാദമികവർഷത്തെ പ്രവേശനങ്ങളെല്ലാം പഴയ മാനദണ്ഡങ്ങൾപ്രകാരംതന്നെ നടക്കും. മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള നീറ്റ് അഖിലേന്ത്യാ ക്വാട്ടയിലെ ഇ.ഡബ്ല്യു.എസ്. സംവരണവുമായി ബന്ധപ്പെട്ട കേസ് ഈമാസം ആറിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. നീറ്റ് പി.ജി. പ്രവേശന നടപടികൾ വൈകുന്നതിൽ കഴിഞ്ഞമാസം രാജ്യമെമ്പാടും റെസിഡന്റ് ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. വരുമാന മാനദണ്ഡം സുപ്രീംകോടതിയും ചോദ്യംചെയ്തതിനെത്തുടർന്ന് ഇക്കാര്യം പുനഃപരിശോധിക്കാൻ നിയോഗിച്ച മൂന്നംഗസമിതി സമർപ്പിച്ച റിപ്പോർട്ടാണ് സർക്കാർ അംഗീകരിച്ചത്. എട്ടുലക്ഷത്തിന്റെ പരിധി തുടരാമെന്നാണ് സമിതി ശുപാർശ ചെയ്തത്. അഞ്ചേക്കറിലേറെ കൃഷിഭൂമിയുള്ളവരെ ഒഴിവാക്കാനുള്ള തീരുമാനവും സമിതി ശരിവെച്ചു. അതേസമയം, വീടിന്റെ വലുപ്പമല്ല വരുമാനമാണ് നോക്കേണ്ടതെന്ന് വ്യക്തമാക്കിയ സമിതി, 'റെസിഡൻഷ്യൽ അസറ്റ്' മാനദണ്ഡം ഒഴിവാക്കി. എന്നാൽ, മാറ്റങ്ങൾ ഈ അക്കാദമികവർഷം നടപ്പാക്കുന്നത് ഇപ്പോഴത്തെ പ്രവേശന നടപടികളെ ബാധിക്കുമെന്നതിനാൽ അടുത്തവർഷം മുതൽ മതിയെന്നും സമിതി ശുപാർശചെയ്തു. *ഇ.ഡബ്ല്യു.എസ്. വിഭാഗത്തെ നിശ്ചയിക്കാൻ 2019 ജനുവരി 17-ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടമാണ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്. ഇതുപ്രകാരം മൂന്ന് മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുമാനദണ്ഡങ്ങൾക്ക് മാറ്റമില്ല. തുടരുന്നത് * എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണം ലഭിക്കാത്ത വാർഷികവരുമാനം എട്ടുലക്ഷം രൂപയിൽ താഴെയുള്ളവർക്കും സംവരണം ലഭിക്കും. * അഞ്ചേക്കറിലേറെ കൃഷിഭൂമിയുള്ളവർക്ക് ലഭിക്കില്ല. മാറുന്നത് * നിലവിലെ മാനദണ്ഡപ്രകാരം വലിയ വീടുള്ളവർക്ക് ലഭിക്കില്ല. അതായത് മുനിസിപ്പാലിറ്റി മേഖലയിൽ 100 ചതുരശ്ര യാർഡിലോ (900 ചതുരശ്ര അടി), അല്ലാത്ത മേഖലയിൽ 200 ചതുരശ്ര യാർഡിലോ (1800 ചതുരശ്ര അടി) കൂടുതലുള്ള വീടുകൾ, 1000 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള ഫ്ളാറ്റുകൾ എന്നിവയുള്ളവരെ ഒഴിവാക്കും. ഈ മാനദണ്ഡം മാത്രമാണ് അടുത്ത അക്കാദമികവർഷം മുതൽ ഒഴിവാക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3mOV2Y6
via IFTTT
Post Top Ad
Responsive Ads Here
Sunday, January 2, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
നീറ്റിലെ സാമ്പത്തിക സംവരണം: എട്ടുലക്ഷത്തിന്റെ പരിധി തുടരും; വലിയ വീടുള്ളവരെ ഒഴിവാക്കില്ല
നീറ്റിലെ സാമ്പത്തിക സംവരണം: എട്ടുലക്ഷത്തിന്റെ പരിധി തുടരും; വലിയ വീടുള്ളവരെ ഒഴിവാക്കില്ല
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment