ന്യൂഡൽഹി: ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങുമ്പോൾ പെഗാസസ് വിഷയത്തിലെ പുതിയ വെളിപ്പെടുത്തൽ പാർലമെന്റിനെ പ്രക്ഷുബ്ധമാക്കും. പെഗാസസ് ചാര സോഫ്റ്റ്‌വേർ ഇസ്രയേലിൽനിന്ന് ഇന്ത്യ വാങ്ങിയതാണെന്ന ‘ന്യൂയോർക് ടൈംസി’ന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെടും. എന്നാൽ, പെഗാസസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണം, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് സമ്മേളനം. ഇന്ന് സാമ്പത്തികസർവേ; നാളെ ബജറ്റ്തിങ്കളാഴ്ച ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. അരമണിക്കൂറിനുശേഷം ലോക്‌സഭ ചേരുമ്പോൾ ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തികസർവേ സഭയിൽ വെക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ലോക്‌സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചർച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചർച്ചയ്ക്കു മറുപടി പറയും. ചൊവ്വാഴ്ച രാവിലെ ലോക്‌സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും.കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കാരണം ബുധനാഴ്ചമുതൽ രാജ്യസഭ രാവിലെ 10 മുതൽ മൂന്നരവരെയും ലോക്‌സഭ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയുമാണ് ചേരുക.
from mathrubhumi.latestnews.rssfeed https://ift.tt/InpMY81UT
via IFTTT
Post Top Ad
Responsive Ads Here
Sunday, January 30, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും; പെഗാസസിനെച്ചൊല്ലി പ്രക്ഷുബ്ധമാകും
പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും; പെഗാസസിനെച്ചൊല്ലി പ്രക്ഷുബ്ധമാകും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment