കേന്ദ്രബജറ്റിൽ കെ-റെയിലിന് പച്ചക്കൊടി കാത്ത് സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 30, 2022

കേന്ദ്രബജറ്റിൽ കെ-റെയിലിന് പച്ചക്കൊടി കാത്ത് സർക്കാർ

തിരുവനന്തപുരം: പദ്ധതികളിൽ കെ-റെയിൽ. സഹായങ്ങളിൽ അഞ്ചുവർഷത്തേക്കുകൂടി ജി.എസ്.ടി. നഷ്ടപരിഹാരം. ചൊവ്വാഴ്ച നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ കേരള സർക്കാരിന്റെ പ്രധാന പ്രതീക്ഷകൾ ഇവയാണ്. മുൻവർഷം ആവശ്യപ്പെട്ടവയുൾെപ്പടെ 22 ഇനങ്ങളാണ് കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താനായി കേരളം സമർപ്പിച്ചത്. കെ-റെയിലിന്റെ നിർദിഷ്ട അർധ അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈനിന് കേന്ദ്രത്തിന്റെ അനുമതി, സാമ്പത്തിക സഹായം എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ വർഷം വിദേശങ്ങളിൽനിന്നുൾപ്പെടെ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമായും കെ-റെയിലിനെ മുൻനിർത്തിയാണ്. 33,000 കോടി രൂപയാണ് കെ-റെയിലിനായി വായ്പയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞവർഷവും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്രബജറ്റിൽ ഇടംകണ്ടില്ല. കെ-റെയിലിനെതിരേ പ്രതിഷേധം അലയടിക്കുമ്പോൾ കേന്ദ്രതീരുമാനം സംസ്ഥാന സർക്കാരിന് നിർണായകമാണ്. ബജറ്റിന്‌ മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ജി.എസ്.ടി.യിൽ വരുമാനം കുറഞ്ഞാൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഈ വർഷം ജൂണിൽ അവസാനിക്കും. കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തികസ്ഥിതി ഇതോടെ പരിതാപകരമാവും. ഇതൊഴിവാക്കാൻ അടുത്ത അഞ്ചുവർഷത്തേക്കുകൂടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ ഏറെനാളായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ മറ്റ് പ്രധാന ആവശ്യങ്ങൾ15-ാം ധനകാര്യകമ്മിഷൻ വിഹിതം വെട്ടിക്കുറച്ചതിലൂടെ ഒരുവർഷത്തെമാത്രം നഷ്ടം 6400 കോടിയാണ്. നഷ്ടം നികത്താൻ സാമ്പത്തികസഹായം അനുവദിക്കുക. പെട്രോളിനും ഡീസലിനും മേലുള്ള സെസ്സും സർച്ചാർജും ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുക. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തിന് കൂടുതൽ പണം അനുവദിക്കുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ദേശീയ ആരോഗ്യദൗത്യത്തിലെ മുഴുവൻ തുകയും കേന്ദ്രം നൽകുക. ഇപ്പോൾ 40 ശതമാനം വഹിക്കുന്നത് സംസ്ഥാനമാണ്. കോവിഡ് പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുക. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക. മാലിന്യനിർമാർജനം, നദികളുടെ പുനരുജ്ജീവനം, പുതിയ തെങ്ങുകൾ വെച്ചുപിടിപ്പിക്കൽ, വനസംരക്ഷണം എന്നിവയ്ക്കായി ധനകാര്യ കമ്മിഷൻ 1100 കോടി അനുവദിച്ചിട്ടുണ്ട്. ഇത് കിട്ടുമെന്ന് ഉറപ്പാക്കണം. സഹകരണസംഘങ്ങൾക്ക് ആദായനികുതിയിളവ് വേണം തൊഴിലുറപ്പിൽ തൊഴിൽദിനങ്ങളും കൂലിയും കൂട്ടണം. വാക്സിൻ ഗവേഷണം, ഉത്പാദനം, മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം എന്നിവയ്ക്ക് സഹായം.ബഹിരാകാശരംഗത്ത് യന്ത്രങ്ങളുടെ നിർമാണത്താവളമായി കേരളത്തെ മാറ്റാൻ ആത്മനിർഭർ പാക്കേജിൽ അധികസഹായം റബ്ബറിന് കേന്ദ്ര സഹായത്തോടെയുള്ള താങ്ങുവില കണ്ണൂരിൽ ആയുർവേദ ഗവേഷണകേന്ദ്രം ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്മലബാർ കാൻസർ സെന്ററിനെ കേന്ദ്രത്തിന്റെ രാഷ്ട്രീയ ആരോഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തുക.


from mathrubhumi.latestnews.rssfeed https://ift.tt/YNRxkdA3s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages