കൊച്ചി: യുവ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തും. കേസ് പ്രാധാന്യമുള്ളതാണെന്നും അതിനാൽ സമയം വേണ്ടിവരുമെന്നും വിലയിരുത്തി ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യഹർജികൾ ശനിയാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു. കോടതിമുറിയിൽ നേരിട്ടായിരിക്കും ഹർജി പരിഗണിക്കുക.ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശി ശരത് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ഇതിൽ ശരത് അവസാനമാണ് കോടതിയെ സമീപിച്ചത്.ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽ ആദ്യമാണെന്നും അതിനാൽ ദിലീപ് അടക്കമുള്ളവർക്ക് ജാമ്യം നൽകരുതെന്നുമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചനയെന്ന് ക്രൈംബ്രാഞ്ച്കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനും കൂട്ടർക്കുമെതിരേ പുതിയ വകുപ്പുകൂടി ചുമത്തി ക്രൈംബ്രാഞ്ച്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ 13-ന് സമർപ്പിച്ചു. അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വകുപ്പായിരുന്നു നേരത്തെ എഫ്.ഐ.ആറിൽ നിലനിന്നിരുന്നത്.സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിൽനിന്നും തെളിവുകൾ പരിശോധിച്ചതിൽനിന്നുമാണ് കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിൽ ഈ മാസം ഒമ്പതിനാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത്. കേസിൽ പ്രതികളെ ആരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3qPmqaZ
via IFTTT
Post Top Ad
Responsive Ads Here
Friday, January 21, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന; ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കാൻ ഇന്ന് പ്രത്യേക സിറ്റിങ്
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന; ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കാൻ ഇന്ന് പ്രത്യേക സിറ്റിങ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment