കൊച്ചി: കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിൽ (സെറിഫെഡ്) മുന്നൂറോളം പേരെ അനധികൃതമായി നിയമിച്ചത് കേരളം കണ്ട ഏറ്റവുംവലിയ തൊഴിൽ കുംഭകോണങ്ങളിൽ ഒന്നാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി. സർക്കാർ നാമനിർദേശം ചെയ്ത ഡയറക്ടർ ബോർഡ് മുന്നൂറോളം ജീവനക്കാരെ നിയമവിരുദ്ധമായി നിയമിക്കുകയായിരുന്നു. ജില്ലകൾ തോറും ഓഫീസുകൾ തുറന്നായിരുന്നു ഇത്. സെറിഫെഡിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായപ്പോൾ 271 ജീവനക്കാരെ സർക്കാർ വിവിധ വകുപ്പുകളിലേക്ക് പുനർവിന്യസിച്ചു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഈ ക്രമക്കേട് നടന്നതെന്ന് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവിൽ പറയുന്നു. സെറിഫെഡ് പൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യംചെയ്ത് ഫയൽ ചെയ്ത ഹർജികളിലാണ് ഉത്തരവ്. പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചത് ചോദ്യംചെയ്ത് സെറിഫെഡും ഹർജി നൽകിയിരുന്നു. പക്ഷേ, ഹർജിക്കാർ അനധികൃത നിയമനത്തെ ചോദ്യംചെയ്തിരുന്നില്ല. സെറിഫെഡിന്റെ തകർച്ചയിലേക്കു നയിച്ചത് ജീവനക്കാരുടെ അനധികൃത നിയമനമാണെന്ന് കോടതി വിലയിരുത്തി. അക്കൗണ്ടന്റ് ജനറൽ, ധനവകുപ്പ്, പ്ലാനിങ് ബോർഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം. കോടതി പറയുന്നു * അനധികൃത നിയമനത്തിൽ അന്വേഷണം നടത്തി നിയമപരമായ നടപടിയുണ്ടാകണം. * സെറിഫെഡ് പുനരുജ്ജീവിപ്പിക്കേണ്ടെന്ന് 2017-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. * പുനരുജ്ജീവന നടപടികൾക്കായി നിർദേശിച്ചിരിക്കുന്ന മൂന്നംഗ സമിതിയിലേക്ക് കേന്ദ്ര സിൽക്ക് ബോർഡ്, സെറിഫെഡ്, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ എന്നിവർ പ്രതിനിധികളെ നാമനിർദേശം ചെയ്യണം. * സമിതി നാല് മാസത്തിനുള്ളിൽ സെറിഫെഡ്, പട്ടുനൂൽപ്പുഴു കൃഷി, സിൽക്ക് നെയ്ത്ത് എന്നിവ പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശം സർക്കാരിന് സമർപ്പിക്കണം. * ശുപാർശയിൽ രണ്ട് മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം സെറിഫെഡിന്റെ കഥ 1994-ലാണ് സെറിഫെഡിന് രൂപംനൽകുന്നത്. ഡയറക്ടർ ബോർഡിൽ സർക്കാർ നാമനിർദേശം ചെയ്തവരായിരുന്നു. ആറുമാസംകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതലയായിരുന്നു ഇവർക്ക്. അത് ചെയ്യാതെ ഇവർ പദവിയിൽ തുടരുകയും അനധികൃത നിയമനം നടത്തുകയുമായിരുന്നു. സെറിഫെഡിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും സെൻട്രൽ സിൽക്ക് ബോർഡും അനുവദിച്ച കോടിക്കണക്കിന് രൂപ ജീവനക്കാർക്ക് ശമ്പളം നൽകാൻ വകമാറ്റി. ഇതോടെ സെറിഫെഡ് പ്രതിസന്ധിയിലായി. 2010-ൽ ജീവനക്കാരെ വിവിധ വകുപ്പുകളിലേക്ക് സർക്കാർ പുനർവിന്യസിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3nMzawS
via IFTTT
Post Top Ad
Responsive Ads Here
Friday, January 21, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സെറിഫെഡില്‍ നടന്നത് തൊഴിൽ കുംഭകോണം; അന്വേഷണം വേണമെന്ന് ഹൈക്കോടതി
സെറിഫെഡില്‍ നടന്നത് തൊഴിൽ കുംഭകോണം; അന്വേഷണം വേണമെന്ന് ഹൈക്കോടതി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment