കിളിമാനൂർ: അന്തഃസംസ്ഥാന മോഷ്ടാവിനെ പോക്സോ കേസിൽ പള്ളിക്കൽ പോലീസ് അറസ്റ്റുചെയ്തു. പാരിപ്പള്ളി കിഴക്കനേല, കടമ്പാട്ടുകോണം, മിഥുൻ ഭവനിൽ മിഥുൻ(അച്ചു-24) ആണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ 40-ൽപ്പരം കേസുകളിൽ പ്രതിയാണ് ഇയാൾ. നവംബർ 30-ന് ഏഴുവയസ്സുകാരിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാളെ നിരവധി മാലപൊട്ടിക്കൽ, പിടിച്ചുപറി കേസുകളിൽ തമിഴ്നാട് പോലീസിന്റെ പ്രത്യേക സ്ക്വാഡും രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചും നിരവധി തവണ അറസ്റ്റ് ചെയ്യാനായി എത്തിയെങ്കിലും കഴിഞ്ഞില്ല. ആളൊഴിഞ്ഞ ഇടങ്ങളിലും വയലുകളിലും ആൾപ്പാർപ്പില്ലാത്ത വീടുകളിലും മാറിമാറി കഴിയുന്ന ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പള്ളിക്കൽ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് വെട്ടിയറയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവും ലഹരിമരുന്നുകളും ഉപയോഗിക്കുന്നയാളാണ് മിഥുൻ. കല്ലമ്പലം, കൊട്ടിയം, ചടയമംഗലം, പരവൂർ, കിളിമാനൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ട്. വർക്കലയിൽ രണ്ട് മാല മോഷണവും പള്ളിക്കൽ സ്റ്റേഷനിൽ നാല് കേസുകളിലും പ്രതിയാണ്. സ്വദേശമായ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ മാല മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം, മോഷണം തുടങ്ങി 10 കേസുകളിൽ പ്രതിയാണ്. കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലുള്ള ഇയാൾക്കെതിരേയുള്ള കേസുകളുടെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്താനുള്ള നടപടികളിലാണ് പാരിപ്പള്ളി പോലീസ്. മാല പിടിച്ചുപറിക്കാനായുള്ള ഇയാളുടെ അക്രമത്തിൽ പരിക്കേറ്റ വയോധിക ഇപ്പോഴും അബോധാവസ്ഥയിലാണ്. ആഡംബര ബൈക്കുകളിൽ കറങ്ങി, പ്രായമായ സ്ത്രീകളെ നോക്കിവച്ച ശേഷം അവസരം കിട്ടുമ്പോൾ മാല കവർന്നെടുക്കുന്ന രീതിയാണ് ഇയാളുടേതെന്ന് പോലീസ് പറഞ്ഞു. പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. എം.സഹിൽ, ബാബു, സി.പി.ഒ. രാജീവ്, അജീസ്, ഷമീർ, സുജിത്ത്, രഞ്ജിത്ത്, വിനീഷ്, നിയാസ്, ബിജുമോൻ എന്നിവരുൾപ്പെട്ട അന്വേഷണസംഘം അറസ്റ്റുചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. Content Highlights : Thiefarrested in POCSO Case
from mathrubhumi.latestnews.rssfeed https://ift.tt/3IqULTx
via IFTTT
Post Top Ad
Responsive Ads Here
Friday, January 21, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അന്തഃസംസ്ഥാന മോഷ്ടാവ് പോക്‌സോ കേസില്‍ പിടിയില്‍; അറസ്റ്റിലായത് 40-ല്‍പ്പരം കേസുകളിലെ പ്രതി
അന്തഃസംസ്ഥാന മോഷ്ടാവ് പോക്‌സോ കേസില്‍ പിടിയില്‍; അറസ്റ്റിലായത് 40-ല്‍പ്പരം കേസുകളിലെ പ്രതി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment