പെണ്‍കുട്ടിയെ ആറു വര്‍ഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് 27 വര്‍ഷം കഠിനതടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 21, 2022

പെണ്‍കുട്ടിയെ ആറു വര്‍ഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

വിതുര: പെൺകുട്ടിയെആറു വയസ്സു മുതൽ പന്ത്രണ്ടു വയസ്സു വരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 27 വർഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ചു. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണി(55)ക്കാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ(പോക്സോ) ജഡ്ജി എസ്.ആർ.ബിൽകുൽ ശിക്ഷ വിധിച്ചത്. ആറു വർഷത്തിനിടെ പലവട്ടം കുട്ടിയെ ഉപദ്രവിച്ച പ്രതി, 2019-ലാണ് ഏറ്റവും അവസാനം ആക്രമിച്ചത്. പറയാനറിയാത്ത പ്രായത്തിൽ നടന്ന സംഭവം എന്തെന്നറിയാത്ത ബാലിക പുറത്തു പറഞ്ഞില്ല. എന്നാൽ, 12-ാം വയസ്സിലെ സംഭവത്തിനു ശേഷം സ്കൂളിലെ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞു. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോകാൻ പേടിയാണെന്ന് ടീച്ചറോട് കുട്ടി കരഞ്ഞുകൊണ്ടു പറയുകയായിരുന്നു. തുടർന്ന് വിതുര പോലീസ് കേസെടുത്തു. പിഴത്തുക മുഴുവനും ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി. വിതുര ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്, എസ്.ഐ. വി.നിജാം എന്നിവർ അന്വേഷിച്ച കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. Content Highlights :Girl threatened and rapedfor six years; The accused was sentenced to 27 years ofimprisonment


from mathrubhumi.latestnews.rssfeed https://ift.tt/3Ajha2s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages