പെരിയ ഇരട്ടക്കൊല: നേതൃത്വം വേണ്ടതുപോലെ ഇടപെട്ടിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകില്ലായിരുന്നുവെന്ന് പ്രതിനിധികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 22, 2022

പെരിയ ഇരട്ടക്കൊല: നേതൃത്വം വേണ്ടതുപോലെ ഇടപെട്ടിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകില്ലായിരുന്നുവെന്ന് പ്രതിനിധികൾ

മടിക്കൈ (കാസർകോട്): പെരിയ ഇരട്ടക്കൊലക്കേസിന് മുൻപും പിൻപും കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി കൃത്യമായ ഇടപെടലുകൾ നടത്തിയില്ലെന്ന് സി.പി.എം. ജില്ലാ സമ്മേളനത്തിൽ വിമർശം. ഉദുമ ഏരിയയിൽനിന്നുള്ള പ്രതിനിധികളാണ് കഴിഞ്ഞദിവസം മടിക്കൈയിൽ നടന്ന ചർച്ചയ്ക്കിടയിൽ വിഷയം ഉന്നയിച്ചത്. കാഞ്ഞങ്ങാട് ഏരിയയ്ക്ക് കീഴിലാണ് കൊലപാതകം നടന്ന കല്യോട്ട്. അവിടെ നേരത്തേ ഉണ്ടായിരുന്ന പ്രശ്നങ്ങളിൽ വേണ്ടരീതിയിൽ ഇടപെടുന്നതിൽ ഏരിയാനേതൃത്വം പരാജയപ്പെട്ടു. അതാണ് തുടർന്നുള്ള പ്രശ്നങ്ങളിലേക്കും കൊലയിലേക്കും വഴിതെളിച്ചത്. കൊലയ്ക്കുശേഷം പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും നേരേ ഉണ്ടായ അക്രമം തടയുന്നതിൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ വൈകിയെന്നും പ്രതിനിധികൾ ആരോപിച്ചു.കയ്യൂരിൽ വർഷങ്ങൾക്ക് മുൻപേ നിർമാണം തുടങ്ങിയ കയ്യൂർ രക്തസാക്ഷിസ്മാരകസമുച്ചയത്തിന്റെ ഉദ്ഘാടനം നീളുന്നത് നാണക്കേടാണെന്ന് ചെറുവത്തൂർ ഏരിയയിൽനിന്നുള്ള അംഗം തുറന്നടിച്ചു. സംസ്ഥാന പോലീസ് സേനയ്ക്കെതിരേയും വിമർശമുണ്ടായി. പോലീസിന്റെ മിക്ക നടപടികളും പാർട്ടിയെയും ഭരണത്തെയും ബാധിക്കുകയാണെന്നും പോലീസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും പ്രതിനിധികൾ ആരോപിച്ചു. കരിന്തളത്ത് 440 കെ.വി. സ്വകാര്യ വൈദ്യുതനിലയം സ്ഥാപിക്കുന്നതിൽ പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ പ്രതിഷേധം ഇല്ലാതാക്കാമായിരുന്നുവെന്നും അഭിപ്രായമുണ്ടായി. കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ വൻ തോൽവിക്ക് പാർട്ടി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് കുറ്റപ്പെടുത്തലും ഉണ്ടായി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒരുദിവസത്തേക്ക് വെട്ടിച്ചുരുക്കിയ സമ്മേളനത്തിൽ പ്രതിനിധികളുടെ ഭാഗത്തുനിന്ന് പ്രത്യയശാസ്ത്രനിലവാരത്തിലുള്ള പൊതുരാഷ്ട്രീയചർച്ച നടന്നില്ല. സമയക്കുറവ് മൂലം ചോദ്യങ്ങൾ എഴുതിവാങ്ങി മറുപടിനൽകാനായിരുന്നു തീരുമാനം.


from mathrubhumi.latestnews.rssfeed https://ift.tt/3KzEfTd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages