കാസർകോട്ട് അമ്പതുപേരിൽ കൂടുതലുള്ള പൊതുയോഗം തടഞ്ഞ് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 21, 2022

കാസർകോട്ട് അമ്പതുപേരിൽ കൂടുതലുള്ള പൊതുയോഗം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കാസർകോട് ജില്ലയിൽ അമ്പതുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നടത്തുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതുപരിപാടികൾ പാടില്ലെന്നു വ്യക്തമാക്കി കാസർകോട് കളക്ടർ നൽകിയ ഉത്തരവ് സി.പി.എം. ജില്ലാസമ്മേളനം നടത്താൻവേണ്ടി പിൻവലിച്ചു എന്നാരോപിച്ചുള്ള ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം പേരൂർക്കട സ്വദേശി പി.എൻ. അരുൺ രാജ് നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങൾക്കെന്താണ് പ്രത്യേകതയെന്നും റിപ്പബ്ളിക് ദിന പരിപാടിക്കുപോലും 50 പേരെ മാത്രമല്ലേ അനുവദിച്ചിട്ടുള്ളൂവെന്നും ഹർജി പരിഗണിക്കവേ കോടതി വാക്കാൽ ചോദിച്ചു. എന്നാൽ, കോവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും കാസർകോട്ട് വ്യാപനം കുറവായതിനാൽ മൂന്നുവിഭാഗങ്ങളിലും ഉൾപ്പെടില്ലെന്നും സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ വിശദീകരിച്ചു.കോവിഡ് ബാധിച്ച് ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം കണക്കാക്കിയാണ് മൂന്നുവിഭാഗങ്ങളെ നിർണയിച്ചിട്ടുള്ളത്. എ കാറ്റഗറിയിലുള്ള ജില്ലകളിൽ 50 പേർവരെ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടത്താമെന്നും മറ്റുരണ്ടുവിഭാഗങ്ങളിലും ഇതനുവദിച്ചിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.എന്നാൽ, കാസർകോട് ജില്ലയിൽ 36 ശതമാനം രോഗികൾ ആശുപത്രിയിലാണെന്നും ഈ ജില്ല മൂന്നുവിഭാഗങ്ങളിലും ഉൾപ്പെടുന്നില്ല എന്നതിനാൽ നിലവിലെ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. തുടർന്നായിരുന്നു ഉത്തരവ്.


from mathrubhumi.latestnews.rssfeed https://ift.tt/350R3BF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages