യു.എസ്.-കാനഡ അതിർത്തിയിൽ ഇന്ത്യക്കാരെന്ന് സംശയിക്കുന്ന നാലുപേർ മഞ്ഞിൽ മരിച്ചനിലയിൽ; ഒരാൾ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 21, 2022

യു.എസ്.-കാനഡ അതിർത്തിയിൽ ഇന്ത്യക്കാരെന്ന് സംശയിക്കുന്ന നാലുപേർ മഞ്ഞിൽ മരിച്ചനിലയിൽ; ഒരാൾ അറസ്റ്റിൽ

ടൊറന്റോ/ന്യൂയോർക്ക്: യു.എസ്.-കാനഡ അതിർത്തിയിൽ ഇന്ത്യക്കാരെന്നു സംശയിക്കുന്ന നാലുപേരെ മഞ്ഞിൽ മരിച്ചനിലയിൽ കണ്ടെത്തി. കനേഡിയൻ ഭാഗത്ത് ബുധനാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടത്. അനധികൃതമായി യു.എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മഞ്ഞിൽ തണുത്തുറഞ്ഞാവാം ഇവർ മരിച്ചതെന്നു കരുതുന്നു. മൈനസ് 35 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ താപനില. ഒരു നവജാതശിശുവും ഇതിൽപ്പെടും.ഇവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണ്. പ്രതികൂല കാലാവസ്ഥയിൽ 11 മണിക്കൂറോളം ഇവർ നടന്നിട്ടുണ്ടാവാമെന്ന് മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു. മനുഷ്യക്കടത്തുകാരാവാം കുടുംബത്തെ ഇവിടെയെത്തിച്ചതെന്നാണ് അനുമാനം. സംഭവത്തിൽ ഫ്ളോറിഡക്കാരനായ സ്റ്റീവ് ഷാൻഡ് (47) എന്നയാളെ വ്യാഴാഴ്ച അറസ്റ്റുചെയ്തു. യാത്രക്കാരിൽനിന്ന് വൻതുക പ്രതിഫലം പറ്റി മനുഷ്യക്കടത്തുനടത്തുന്ന സംഘത്തിലെ കണ്ണിയാണിയാൾ എന്നാണ് കരുതുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3IvuBiJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages