ചെന്നൈ: തമിഴർക്ക് ജനിക്കുന്ന കുട്ടികൾക്ക് തമിഴ് പേരിടണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ നടന്ന വിവാഹവിരുന്നിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നപ്പോഴാണ് സ്റ്റാലിൻ ഇക്കാര്യം നിർദേശിച്ചത്. ആറുമക്കളിൽ അഞ്ചുപേർക്കും തമിഴ് പേരുനൽകിയ അച്ഛൻ കരുണാനിധി തന്റെ കാര്യത്തിൽ മാതൃഭാഷാസ്നേഹം വെടിഞ്ഞതിന്റെ കാരണവും മുഖ്യമന്ത്രി വിശദീകരിച്ചു. കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആദരസൂചകമായിട്ടാണ് കരുണാനിധി മകന് സ്റ്റാലിൻ എന്ന പേര് നൽകിയത്. കരുണാനിധിക്ക് മൂന്നാമത്തെ മകൻ ജനിച്ച് നാലുനാൾ കഴിഞ്ഞായിരുന്നു സ്റ്റാലിൻ അന്തരിച്ചത്. ഈ വിവരം അറിഞ്ഞ കരുണാനിധി ചെന്നൈയിൽ നടന്ന പൊതുയോഗത്തിൽ മകന് സ്റ്റാലിൻ എന്നു പേരിട്ടതായി പ്രഖ്യാപിച്ചു. തനിക്കിടാൻ അച്ഛൻ ആദ്യം തീരുമാനിച്ചിരുന്നത് അയ്യാദുരൈ എന്ന പേരായിരുന്നുവെന്നും സ്റ്റാലിൻ വെളിപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3fSbAe4
via IFTTT
Post Top Ad
Responsive Ads Here
Sunday, January 23, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കുട്ടികൾക്ക് തമിഴ് പേരിടണമെന്ന ആഹ്വാനവുമായി സ്റ്റാലിൻ
കുട്ടികൾക്ക് തമിഴ് പേരിടണമെന്ന ആഹ്വാനവുമായി സ്റ്റാലിൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment