പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 23, 2022

പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊട്ടാരക്കര തൃക്കണ്ണമംഗൽ കൊക്കാട്ട് പുത്തൻവീട്ടിൽ ഉണ്ണി(22), കണ്ണൻ(24) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ രണ്ടുപേരും ജ്യേഷ്ഠാനുജൻമാരാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.പോലീസ് പറയുന്നത് ഇങ്ങനെ; ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചിരുന്ന ഉണ്ണി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു വിവാഹച്ചടങ്ങിൽവച്ച് വിദ്യാർഥിനികളിൽ ഒരാളുമായി പരിചയപ്പെട്ടു. അവിടെെവച്ച് മൊബൈൽ നമ്പരുകൾ പരസ്പരം കൈമാറി. വൈകാതെ ഇരുവരും പ്രണയത്തിലായി. ഇതിനിടെ ഇയാൾ രണ്ട് തവണ പെൺകുട്ടിയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി. ഇൗ പെൺകുട്ടി വഴി ഉണ്ണിയുടെ സഹോദരൻ കണ്ണൻ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെട്ടു. ഇതും പിന്നീട് ഇരുവരുടെയും പ്രണയബന്ധമായി വളരുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികൾ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3GXqtro
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages