തൃശ്ശൂർ: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പർ പാറ്റേൺ പുറത്തുവന്നതോടെ വിദ്യാഭ്യാസരംഗത്ത് ആശങ്ക പടർന്നിരിക്കയാണ്. പരീക്ഷയ്ക്ക് ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ (ഫോക്കസ് ഏരിയ) മാത്രം പഠിച്ചാൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടില്ല എന്നതാണ് ഇതിന് അടിസ്ഥാനമായത്. മിക്ക വിഷയങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും പഠിപ്പിച്ചുതീർന്നിട്ടുള്ളത് പകുതി പാഠഭാഗങ്ങൾ മാത്രമാണ്. ഇനി കിട്ടുന്നത് രണ്ടരമാസം മാത്രമാണ്. ആ സമയംകൊണ്ട് പുസ്തകത്തിന്റെ പകുതി പഠിപ്പിക്കണമെന്നത് അസാധ്യമെന്ന് അധ്യാപകർ പറയുന്നു. പുസ്തകം മുഴുവൻ പഠിക്കണമെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നെങ്കിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഇത്ര സമ്മർദത്തിലാവില്ലായിരുന്നു. ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് അധ്യയനവർഷത്തിന്റെ തുടക്കംമുതൽ കഴിഞ്ഞദിവസംവരെ മിണ്ടിയിരുന്നില്ല. ഫോക്കസ് ഏരിയ ഉണ്ടാവുമെന്ന് മന്ത്രിയടക്കം പറഞ്ഞുകൊണ്ടുമിരുന്നു. എന്നാൽ ചോദ്യപാറ്റേൺ പുറത്തുവന്നതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് 30 ശതമാനം ചോദ്യങ്ങൾ ഉണ്ടാവുമെന്നതാണ് അങ്കലാപ്പിലാക്കിയത്. അത്തരം ചോദ്യങ്ങൾക്ക് ചോയ്‌സുമുണ്ടാവില്ല. ഫോക്കസ് ഏരിയയിൽനിന്ന് 70 ശതമാനം ചോദ്യങ്ങളാണ് ഉണ്ടാവുകയെന്നും അറിയിച്ചു. ഓൺലൈനിൽ ക്ലാസുകൾ തീർക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത് എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്. സ്‌കൂളിൽ വന്നുള്ള ക്ലാസുകൾ തുടങ്ങിയതോടെ ആദ്യകാലങ്ങളിലെപ്പോലെ ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ കയറുന്നില്ലെന്നത് മിക്ക സ്‌കൂളുകളിലെയും പരാതിയാണ്.എസ്.എസ്.എൽ.സി.ക്കാരേക്കാൾ കഷ്ടത്തിലാവുന്നത് പ്ലസ്ടുക്കാരാണ്. ഫലത്തിൽ സ്‌കൂളിൽ വന്നുള്ള ക്ലാസ് അവർക്കിനി കഷ്ടിച്ച് നാലാഴ്ച മാത്രമേ കിട്ടൂ. കാരണം ജനുവരി 30-ന് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടക്കുകയാണ്. ഏതാണ്ട് മൂന്നുലക്ഷം കുട്ടികൾ ഈ പരീക്ഷ എഴുതുന്നുണ്ട്. ആ പരീക്ഷ കഴിഞ്ഞാൽ പിറ്റേ ആഴ്ചതന്നെ അതിന്റെ മൂല്യനിർണയം നടക്കും. മിക്ക അധ്യാപകരും അതിന്റെ ഡ്യൂട്ടിയിലാവും. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച അങ്ങനെ ക്ലാസില്ലാതാവും. ഫെബ്രുവരി 15-ഓടെ പ്രാക്ടിക്കൽ പരീക്ഷ തുടങ്ങും. പിന്നീടുള്ള രണ്ടാഴ്ച അതിന്റെ പേരിൽ ക്ലാസ് മുടങ്ങും. മാർച്ച് ഒന്നിന് ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിയുമ്പോഴേക്കും മോഡൽ പരീക്ഷ 16-ന് തുടങ്ങും. 10 ദിവസം അങ്ങനെയും പോകും. മാർച്ച് 31-നാണ് പ്ലസ്ടു പരീക്ഷ.കഴിഞ്ഞവർഷം പഠിപ്പിക്കാതെപോയ ചില പ്ലസ് വൺ പാഠങ്ങളുടെ തുടർച്ച ഇത്തവണത്തെ ഫോക്കസ് ഏരിയയിൽ വന്നതിനാൽ, കഴിഞ്ഞ വർഷത്തെ ആ പാഠങ്ങൾ പഠിപ്പിച്ചും സമയം പോയിരുന്നു. പ്രാക്ടിക്കൽ പരീക്ഷ ഉണ്ടെന്ന് പറഞ്ഞെങ്കിലും കുട്ടികളാരും ഇതുവരെ ലാബ് കണ്ടിട്ടില്ല. പ്രാക്ടിക്കലിനുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞദിവസമാണ് എത്തിയതും.
from mathrubhumi.latestnews.rssfeed https://ift.tt/3KffeMR
via IFTTT
Post Top Ad
Responsive Ads Here
Sunday, January 16, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അവസാനനിമിഷം എല്ലാം മാറി; പരീക്ഷ പരീക്ഷണമാവുമെന്ന ഭീതിയിൽ വിദ്യാർഥികൾ
അവസാനനിമിഷം എല്ലാം മാറി; പരീക്ഷ പരീക്ഷണമാവുമെന്ന ഭീതിയിൽ വിദ്യാർഥികൾ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment