പാറശ്ശാല: കെ റെയിൽ പദ്ധതി നടപ്പിലാക്കി പിണറായി വിജയൻ ചരിത്ര പുരുഷനാകാൻ അനുവദിക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കോൺഗ്രസ് കെ റെയിൽ പദ്ധതിയെ എതിർക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസം വെർച്വൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. ഹൈസ്പീഡ് റെയിൽവേ നടപ്പിലാക്കുവാൻ പദ്ധതി തയ്യാറാക്കിയ കോൺഗ്രസാണ് ഇപ്പോൾ കെ റെയിലിനെ എതിർക്കുന്നത്. സംസ്ഥാന സർക്കാർ സെമി ഹൈ സ്പീഡ് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഗുണ്ടകളുടെ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും ധീരജ് കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെ.പി.സി.സി. പ്രസിഡന്റ് ചെയ്തതെന്നും കോടിയേരി പറഞ്ഞു. സി.പി.എം.ന്റെ രണ്ട് സഖാക്കളെയാണ് കോൺഗ്രസുകാർ കൊലപ്പെടുത്തിയത്. എന്നിട്ട് സുധാകരൻ ഗാന്ധിയനായി അഭിനയിക്കുകയാണ്. ഇത്തരത്തിൽ അക്രമങ്ങളെ പരസ്യമായി ന്യായീകരിക്കുകയും കൊലപാതക കേസുകളിലെ പ്രതികൾക്ക് സഹായവും നൽകും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന അവസ്ഥ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമാണ്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കണമെന്നും കൊടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ പുതിയ സമീപനം സി.പി.എം. പ്രവർത്തകരെ പ്രകോപ്പിക്കുക എന്നതാണ്. ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് ബദലാകുവാൻ കഴിയില്ല. കോൺഗ്രസ് സ്വീകരിച്ച സാമ്പത്തിക നയത്തിന്റെയും വർഗ്ഗീയതയോട് സ്വീകരിച്ച വിട്ടുവീഴ്ചാ നയത്തിന്റെയും ഫലമായി കോൺഗ്രസിനോടുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ആർ.എസ്.എസ്. മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കണമെങ്കിൽ മതനിരപേക്ഷത ഉയർത്തി പിടിക്കണം. രാഹുൽ ഗാന്ധി ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്നാണ് പ്രഖ്യാപിച്ചത്- കോടിയേരി പറഞ്ഞു. കൊലയ്ക്ക് പകരം കൊല സി.പി.എം. നയമല്ല- കോടിയേരിപാറശ്ശാല: കൊലയ്ക്ക് പകരം കൊല എന്നത് സി.പി.എം.ന്റെ നയമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി പ്രവർത്തകരെ ഓർമിപ്പിച്ചു. സി.പി.എം. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളന വേദിയിലാണ് പ്രവർത്തകർ പ്രകോപനത്തിൽ പെട്ടുപോകരുതെന്ന ഓർമപ്പെടുത്തലോട് കൂടി കൊലയ്ക്ക് കൊല സി.പി.എം. നയമല്ലായെന്ന് സംസ്ഥാന സെക്രട്ടറി പ്രവർത്തകരെ ഓർമിപ്പിച്ചത്. സി.പി.എം. കൊലപാതക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലായെന്നും കൊലപാതകം കൊണ്ട് പാർട്ടിയെ വളർത്താമെന്ന ധാരണ സി.പി.എം.ന് ഇല്ലായെന്നും കോടിയേരി പ്രവർത്തകരോട് പറഞ്ഞു. കൊലപാതകം കൊണ്ട് ഏതെങ്കിലും ഒരു പാർട്ടി തകരുമായിരുന്നെങ്കിൽ നമ്മുടെ പാർട്ടി എന്നേ തകരുമായിരുന്നു. ഇതിനകം സി.പി.എം.ന്റെ അറുന്നൂറിൽപ്പരം പ്രവർത്തകർ കേരളത്തിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളെ ഒറ്റപ്പെടുത്തണമെന്ന നയമാണ് സി.പി.എം. എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3Ib0VqV
via IFTTT
Post Top Ad
Responsive Ads Here
Sunday, January 16, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കെ റെയിലിനെ യു.ഡി.എഫ്. എതിർക്കുന്നത് പിണറായി ചരിത്രപുരുഷൻ ആകാതിരിക്കാൻ-കോടിയേരി
കെ റെയിലിനെ യു.ഡി.എഫ്. എതിർക്കുന്നത് പിണറായി ചരിത്രപുരുഷൻ ആകാതിരിക്കാൻ-കോടിയേരി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment