തിരുവനന്തപുരം: അർധാതിവേഗ തീവണ്ടിസർവീസായ സിൽവർലൈൻ നിർമിക്കാൻവേണ്ട മണ്ണിനും കരിങ്കല്ലിനുമായി പ്രത്യേകമായി 10 ക്വാറികൾ നിർദേശിച്ച് വിശദപദ്ധതിരേഖ (ഡി.പി.ആർ). ഇതിനുള്ള സ്ഥലങ്ങളും നിർദേശിച്ചിട്ടുണ്ട്. 116 ഹെക്ടർ (286.6 ഏക്കർ) ഭൂമിയും ഇതിനായി താത്കാലികമായി ഏറ്റെടുക്കേണ്ടിവരും.നിർമാണസൗകര്യത്തിനായി സിൽവർലൈൻ പാതയുടെ 75-100 കിലോമീറ്ററിനകത്ത് ഒരു ക്വാറി വീതം വേണമെന്നാണ് നിർദേശം. ഭൂമി കുഴിച്ച് പാത കടന്നുപോകുന്ന സ്ഥലങ്ങളുണ്ട്. അവിടെനിന്നുകിട്ടുന്ന മണ്ണും നിർമാണപ്രവർത്തനത്തിന് ഉപയോഗിക്കും.സിൽവർലൈൻ നിർമിക്കാൻ വേണ്ടത് 28.60 ലക്ഷം ഘനമീറ്റർ കരിങ്കല്ലാണ്. കേരളത്തിലുള്ള ക്വാറികളിൽനിന്നുമാത്രം ഇത്രയേറെ കരിങ്കല്ല് കിട്ടില്ല. അതിനാൽ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കരിങ്കല്ല് കൊണ്ടുവരാൻ അവിടത്തെ അധികൃതരിൽനിന്ന് അനുമതി ലഭ്യമാക്കണം. അയൽസംസ്ഥാനങ്ങളിൽ ഗുണമേന്മയുള്ള കല്ലുകിട്ടുന്ന പ്രദേശങ്ങളും ഡി.പി.ആറിൽ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ എരണിയൽ, കോയമ്പത്തൂരിലെ മധുക്കര, ദക്ഷിണ കന്നഡയിലെ മംഗളൂരു-കെ പുത്തൂർ പ്രദേശം എന്നിവയാണവ. കോൺക്രീറ്റിനായി നദിയിലെ മണലും എംസാൻഡും ഉപയോഗിക്കും. ക്വാറിക്കായി കണ്ടെത്തിയ സ്ഥലങ്ങളും വിസ്തീർണവുംആറ്റിങ്ങൽ -2 ക്വാറികൾ-13.42 ഹെക്ടർ കുണ്ടറ -2 ക്വാറികൾ- 15.26 ഹെക്ടർമഹാദേവപുരം -2 ക്വാറികൾ-12.38 ഹെക്ടർ കണയന്നൂർ -10.89 ഹെക്ടർ നടുവട്ടം -8.52 ഹെക്ടർ വെള്ളാർക്കാട് -15.83 ഹെക്ടർ കുണ്ടിൽ -39.71 ഹെക്ടർ
from mathrubhumi.latestnews.rssfeed https://ift.tt/3rl8B37
via IFTTT
Post Top Ad
Responsive Ads Here
Sunday, January 16, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സിൽവർലൈനിന് പത്ത് പ്രത്യേക ക്വാറികൾ; വേണ്ടത് 28.60 ലക്ഷം ഘനമീറ്റർ കരിങ്കല്ല്
സിൽവർലൈനിന് പത്ത് പ്രത്യേക ക്വാറികൾ; വേണ്ടത് 28.60 ലക്ഷം ഘനമീറ്റർ കരിങ്കല്ല്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment