തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ധനുവെച്ചപുരം പരുത്തിവിളയിലാണ് സംഭവം. പത്തോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയാണ്. പരുത്തിവിള സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷീജയാണ് പോലീസ് ഉദ്യോഗസ്ഥ. രണ്ടുദിവസം മുൻപും സ്ഥലത്ത് സമാനമായ അക്രമം നടന്നിരുന്നു. ഇതിലെ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം പോലീസിൽ അറിയിച്ചതും പരാതി നൽകിയതുമാണ് വീണ്ടും ആക്രമണം നടക്കാൻ കാരണമെന്ന് ആക്രമണത്തിന് ഇരയായവർ പറയുന്നു. രാത്രി പത്തുമണിയോടെ ആയിരുന്നു ആക്രമണം. പരിക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. content highlights:goonda attack in thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/33eT8cf
via IFTTT
Post Top Ad
Responsive Ads Here
Friday, January 7, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പോലീസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പോലീസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment