കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ നിലപാടിനെ അനുകൂലിച്ച് റെയിൽവേ. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നിക്ഷേപപൂർവ (പ്രീ ഇൻവെസ്റ്റ്മെന്റ്) നടപടികൾക്ക് നേരത്തേതന്നെ അനുമതിനൽകിയിട്ടുണ്ടെന്ന നിലപാടാണ് റെയിൽവേ ഹൈക്കോടതിയിൽ സ്വീകരിച്ചത്. റെയിൽവേ നിയമത്തിന് വിരുദ്ധമായി സംസ്ഥാനസർക്കാർ പദ്ധതിക്കായി 955.13 ഹെക്ടർ ഏറ്റെടുക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചെന്നാരോപിച്ച് ഫയൽചെയ്ത ഹർജിയിൽ വാദം കേൾക്കവെയാണ് റെയിൽവേയുടെ അഭിഭാഷകൻ നിലപാട് അറിയിച്ചത്. കോട്ടയം വെമ്പള്ളി സ്വദേശി ജയിംസ് അലക്സ്, ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി എം.വി. ചാക്കോച്ചൻ തുടങ്ങിയവർ ഫയൽചെയ്ത ഹർജി ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് പരിഗണിച്ചത്. സ്പെഷ്യൽ റെയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന വാദമാണ് ഹർജിക്കാർ ഉന്നയിച്ചത്. എന്നാൽ, സിൽവർ ലൈൻ പ്രത്യേക റെയിൽവേ പദ്ധതിയായി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ കേന്ദ്രവിജ്ഞാപനം ഇല്ലാതെ സംസ്ഥാനസർക്കാരിന് ഭൂമിയേറ്റെടുക്കാൻ കഴിയുമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു. സംസ്ഥാനസർക്കാരിന്റെ സിൽവർലൈൻ പദ്ധതി പ്രത്യേക കമ്പനിയായ കെ-റെയിൽ മുഖേനയാണ് നടപ്പാക്കുന്നത്. കമ്പനിയിൽ 51 ശതമാനം സംസ്ഥാനസർക്കാരിനും 49 ശതമാനം റെയിൽവേക്കും പങ്കാളിത്തമുണ്ട്. പ്രാഥമിക അനുമതി മുമ്പേ നൽകിയതാണെന്നും എ.ജി. വിശദീകരിച്ചു. ഇത് അംഗീകരിക്കുന്നതായി റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ ബോർഡിനുംവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. പ്രത്യേക റെയിൽവേ പദ്ധതിയായി വിജ്ഞാപനംചെയ്താൽ മാത്രമേ റെയിൽവേ നിയമം ബാധകമാകൂ എന്ന് കെ-റെയിലിന്റെ അഭിഭാഷകനും വാദിച്ചു. പദ്ധതിക്കായുള്ള പ്രാഥമിക നടപടികൾക്ക് റെയിൽവേ ബോർഡ് മുമ്പേ തത്ത്വത്തിൽ അംഗീകാരം നൽകിയതാണെന്നും കെ-റെയിൽ അറിയിച്ചു. ഹർജി വിധിപറയാനായി മാറ്റി. content highlights:railway supports silver line
from mathrubhumi.latestnews.rssfeed https://ift.tt/3n6JJL5
via IFTTT
Post Top Ad
Responsive Ads Here
Friday, January 7, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സിൽവർ ലൈൻ: അനുകൂലിച്ച് റെയിൽവേ, കേന്ദ്രവിജ്ഞാപനം വേണ്ടെന്ന വാദത്തെ അനുകൂലിച്ചു
സിൽവർ ലൈൻ: അനുകൂലിച്ച് റെയിൽവേ, കേന്ദ്രവിജ്ഞാപനം വേണ്ടെന്ന വാദത്തെ അനുകൂലിച്ചു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment