കൊച്ചി: മേൽക്കൂര പൊളിച്ചല്ല പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിൽ എത്തിയതെന്ന് ഹൈക്കോടതി. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിനെതിരേ ഫയൽ ചെയ്ത ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനവിധിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ പ്രധാനമന്ത്രിയല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. സർക്കാർ നയങ്ങളെക്കുറിച്ച് പരാതിയുണ്ടാകാം, പ്രധാനമന്ത്രിയുടെ രാഷ്ട്രീയനിലപാടുകളോടും വിയോജിക്കാം. അതൊക്കെ ജനധിപത്യമാർഗത്തിലൂടെ മാത്രമേ ആകാവൂ. പ്രധാനമന്ത്രിപദം ഓരോ പൗരന്റെയും അഭിമാനമാകണം. വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം രാജ്യത്തിന്റെ ചരിത്രമറിയുന്ന പൗരൻമാർ ഒരിക്കലും ഉന്നയിക്കില്ല. രാഷ്ട്രീയക്കാർ എല്ലാവരും അഴിമതിക്കാരും വിശ്വസിക്കാൻ കൊള്ളാത്തവരുമാണെന്ന പൊതുധാരണ ഇപ്പോഴുണ്ട്. ഇതാണ് ഇത്തരം ഹർജികൾക്കു കാരണം. പാർലമെന്റിന് തെറ്റുപറ്റിയാൽ ജുഡീഷ്യറിക്ക് തിരുത്താൻ കഴിയും. ജഡ്ജിമാർക്ക് തെറ്റുപറ്റിയാൽ പാർലമെന്റിന് ഇംപീച്ച് ചെയ്യാനുമാകും. അതാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം. മനോഹരമായ ചരിത്രമുണ്ട് രാജ്യത്തിന് ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽവന്നത് 489 സീറ്റിൽ 364 നേടിക്കൊണ്ടായിരുന്നു. രണ്ടാമത്തെ വലിയ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് 16 സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നിട്ടും കമ്യൂണിസ്റ്റ് പാർട്ടി നേതാവായ എ.കെ. ഗോപാലനെ പ്രതിപക്ഷനേതാവായി അംഗീകരിക്കുകയും അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു പ്രധാനമന്ത്രിയായിരുന്ന നെഹ്രു. ജനീവ കൺവെൻഷനിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു പ്രതിപക്ഷനേതാവായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് നിയോഗിച്ചത്. ഇത്തരം മനോഹരമായ ചരിത്രമുണ്ട് രാജ്യത്തിന്. പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ രാഷ്ട്രീയം മറന്ന് അദ്ദേഹത്തെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം, അതായിരിക്കണം ഭാവിയിലും നമ്മുടെ പാരമ്പര്യം. പരസ്പരബഹുമാനം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതില്ലാതാകുന്നത് ജനാധിപത്യത്തിന്റെ ഇരുണ്ടദിനമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. Content Highlights:PM Narendra Modi COVID vaccine certificate Kerala High Court
from mathrubhumi.latestnews.rssfeed https://ift.tt/3FomGT6
via IFTTT
Post Top Ad
Responsive Ads Here
Tuesday, December 21, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മേല്‍ക്കൂര പൊളിച്ചല്ല പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയത് - ഹൈക്കോടതി
മേല്‍ക്കൂര പൊളിച്ചല്ല പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയത് - ഹൈക്കോടതി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment