കോഴിക്കോട്: സീസണിലെ ആറ് മത്സരങ്ങൾകൊണ്ട് ഒരു ഫുട്ബോൾ ടീമിനേയും വിലയിരുത്താൻ കഴിയില്ല. എന്നാൽ, ടീമിന്റെ മനോഭാവവും കളിരീതിയും വ്യക്തമാകാൻ ഇത്രയും കളികൾ മതിയാകും. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ എട്ടാം സീസണിലെ ബ്ലാസ്റ്റേഴ്സ് എത് കൊമ്പന്മാരെയും വീഴ്ത്താൻ കഴിയുന്ന, അതേസമയം ഏത് ടീമിനോടും തോൽക്കുകയും ചെയ്യുന്ന കൂട്ടമാണ്. പോസിറ്റീവ് വുകോ ഗെയിമിനെ മാറ്റിമറിക്കാൻ കഴിയുന്ന മാസ്റ്റർ ടാക്റ്റീഷ്യനെന്ന വിശേഷണം ഒരുകാലത്തും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് ലഭിച്ചിട്ടില്ല. എങ്കിലും പരിമിതമായ വിഭവങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്ന മാൻ മാനേജ്മെന്റ് പരിശീലകനാണ്. 4-2-3-1 എന്ന ഇഷ്ടശൈലി മാറ്റിവെച്ചാണ് പ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന 4-4-2 ഫ്ളാറ്റ് ശൈലിയിൽ കഴിഞ്ഞ ആറ് മത്സരത്തിലും വുകോ ബ്ലാസ്റ്റേഴ്സിനെ കളിപ്പിച്ചത്. ആറ് കളിയിലും എതിരാളിയെ ഞെട്ടിക്കുന്ന തന്ത്രങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടില്ല. പ്രത്യാക്രമണങ്ങളിലൂടെ ഗോൾ നേടുകയും അല്ലാത്ത സമയങ്ങളിൽ എതിരാളിയെ ചെറുത്തുനിൽക്കുകയുമെന്ന അടിസ്ഥാനതന്ത്രമാണ് ടീം പുറത്തെടുക്കുന്നത്. എന്നാൽ, തിരിച്ചടികളെ അനുകൂല ഘടകമാക്കി മാറ്റാൻ വുകോമാനോവിച്ചിന് കഴിയുന്നുണ്ട്. എനെസ് സിപോവിച്ച് എന്ന പ്രതിരോധനിരക്കാൻ പുറത്തുപോയത് തിരിച്ചടിയല്ല, മുന്നേറ്റം ശക്തിപ്പെടുത്താനുള്ള അവസരമാണെന്നു പറയുന്ന പരിശീലകൻ ടീമിന് നൽകുന്ന പ്രചോദനമാണ് യഥാർഥ കരുത്ത്. ഗെയിംപ്ലാൻ ജീക്സൻ സിങ്ങിനെയും പുടിയയെയും കൃത്യമായി ഡിഫൻസീവ് ജോലി എൽപ്പിച്ച ശേഷം സഹലിനെയും അഡ്രിയൻ ലൂണയെയും ആക്രമണത്തിനുപുറമെ പന്ത് തിരിച്ചെടുക്കാൻ ഉപയോഗിക്കുകയും ചെയ്യുന്ന തന്ത്രം വിജയകരമാണ്. ലൂണയും സഹലും ഇക്കാര്യത്തിൽ മിടുക്കരുമാണ്. ജീക്സനും പുടിയയും ചേർന്ന് സെൻട്രൽ ഡിഫൻസിന് മുന്നിലുള്ള ഭാഗത്ത് എതിരാളികൾക്ക് സ്പേസ് അനുവദിക്കുന്നതിൽ പിശുക്ക് കാണിക്കുന്നത് ഗുണകരമാണ്. മുംബൈക്കെതിരെയാണ് ഇവർ ഈ റോൾ കണിശതോടെ നിർവഹിച്ചത്. മുന്നേറ്റത്തിൽ യോർഗെ ഡയസും വാസ്ക്വസും കളിക്കുമ്പോൾ ആക്രമണത്തിൽ ബ്ലാസ്റ്റേഴ്സിന് കൃത്യമായ മേൽക്കൈ ലഭിക്കും. ഡയസിനെ അറ്റാക്കിങ് തേർഡിൽ പടർന്നുകളിക്കാൻ വിട്ട് തൊട്ടുപിന്നിലാണ് വാസ്ക്വസ് കളിക്കുന്നത്. ക്ലിനിക്കൽ ഫിനിഷറായ വാസ്ക്വസിനെ ഈ രീതിയിൽ ഉപയോഗിച്ച തന്ത്രം മുംബൈക്കെതിരേ വലിയ വിജയമായി. അഡ്രിയൻ ലൂണയും സഹലും വിങ്ങിൽ കളിക്കുന്നതോടെ മുന്നേറ്റത്തിൽ നാൽവർ സംഘമായി. സഹൽ- ലൂണ സഖ്യം ആക്രമണത്തിനും പ്രതിരോധത്തിനും ഉപകരിക്കുന്നതോടെ, സെൻട്രൻ ഡിഫൻഡർമാർക്കൊപ്പം ജീക്സൻ - പുടിയ സഖ്യത്തെ ചേർത്തുവെച്ച് മധ്യ - പ്രതിരോധത്തിൽ മറ്റൊരു നാൽവർ സംഘത്തെക്കൂടി സൃഷ്ടിക്കാൻ കഴിയുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗതി നിർണയിക്കുന്നത് ജീക്സൻ- പുടിയ സഖ്യത്തിന്റെ അറ്റാക്കിങ്-ഡിസ്ട്രോയിങ് ശേഷിയായിരിക്കും. Content Highlights: Adrian Luna, Sahal Abdul Samad, Alvaro Vasquez, Jorge Pereyra Diaz; The four people behind Kerala Blasters Progress
from mathrubhumi.latestnews.rssfeed https://ift.tt/33PbOzQ
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 22, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
നാല്‍വര്‍ സംഘത്തിന്റെ കാല്‍ക്കരുത്തില്‍ മഞ്ഞപ്പടയുടെ മുന്നേറ്റം
നാല്‍വര്‍ സംഘത്തിന്റെ കാല്‍ക്കരുത്തില്‍ മഞ്ഞപ്പടയുടെ മുന്നേറ്റം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment