ഭക്ഷണം നല്‍കാമെന്നുപറഞ്ഞു വയോധികയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം തടവ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 22, 2021

ഭക്ഷണം നല്‍കാമെന്നുപറഞ്ഞു വയോധികയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം തടവ്‌

കറ്റാനം: ഭക്ഷണം നൽകാമെന്നുപറഞ്ഞു വയോധികയെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ. ഭരണിക്കാവ് കണ്ടത്തിൽ വീട്ടിൽ രമണനെ(47)യാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രായാധിക്യവും പട്ടിണിയുംമൂലം അവശനിലയിലായിരുന്ന 77-കാരിയെ ഭക്ഷണം നൽകാമെന്നുപറഞ്ഞ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2019 ജൂലായ് 31-ന് ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. വർഷങ്ങൾക്കുമുൻപ് ഇവരെ ഭർത്താവും മകനും ഉപേക്ഷിച്ചുപോയതാണ്. ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞുമോൾ റജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വിചാരണയ്ക്കുമുൻപായി വയോധിക മരിച്ചു. അതിനാൽ സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജി കെ. വിഷ്ണു ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.


from mathrubhumi.latestnews.rssfeed https://ift.tt/3stwAiP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages