ബാലൻ തന്റെ നോർട്ടൻ സൈക്കിളുമായി ആനക്കര : ബാലേട്ടനും നോർട്ടൻ സൈക്കിളും അക്ഷരമുറ്റത്തുനിന്ന് പടിയിറങ്ങി. മലമൽക്കാവ് ജി.എൽ.പി. സ്കൂളിലെ പി.ടി.സി.എമ്മായ വെള്ളാളൂർ മേലേപ്പുറത്ത് ബാലനാണ് 22 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ചത്. ഒപ്പം ബാലന്റെ സന്തതസഹചാരിയായ നോർട്ടൻ സൈക്കിളും വിദ്യാലയത്തോട് യാത്ര പറഞ്ഞു. 1999 ഏപ്രിൽ അഞ്ചിനാണ് സ്കൂളിന്റെ ബാലേട്ടൻ പാർട്ട് ടൈം അറ്റന്ററായി ജോലിയിൽ പ്രവേശിക്കുന്നത്. അന്നുമുതൽ വീട്ടിൽനിന്ന് എട്ട് കിലോമീറ്റർ ദൂരയുള്ള സ്കൂളിലേക്ക് പഴയ ഇംഗ്ലീഷ് കമ്പനിയുടെ 'നോർട്ടൻ' സൈക്കിളും ചവിട്ടിയാണ് യാത്ര. 1978-ൽ ജ്യേഷ്ഠൻ ശങ്കരനാണ് ബാലന് സൈക്കിൾ സമ്മാനിച്ചത്. തന്റെ സ്കൂൾ സർവീസിനേക്കാൾ 21 വർഷം കൂടുതൽ പഴക്കമുള്ള ഈ സൈക്കിളായിരുന്നു ബാലന്റെ യാത്രാരഥം. അതുകൊണ്ടാണ്, സ്കൂളിന്റെ നേതൃത്വത്തിൽ പിടി.എ.യും നാട്ടുകാരും ചേർന്ന് ബാലന് യാത്രയയപ്പ് നൽകിയപ്പോൾ അതിൽ സൈക്കിളിനെയും ഉൾപ്പെടുത്തിയത്. യാത്രയയപ്പ് സമ്മേളനം ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.സി. രാജു അധ്യക്ഷനായി. പ്രധാനാധ്യാപകൻ പ്രിയദർശൻ, ജില്ലാ പഞ്ചായത്തംഗം ഷാനിബ, എ.ഇ.ഒ. പി.വി. സിദ്ദീഖ്, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3msbehR
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 22, 2021
ബാലേട്ടൻ പടിയിറങ്ങി, നോർട്ടൻ സൈക്കിളും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment