ശാസ്ത്രിയുടെ ആ വാക്കുകള്‍ എന്നെ തകര്‍ത്തുകളഞ്ഞു; അശ്വിന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 21, 2021

ശാസ്ത്രിയുടെ ആ വാക്കുകള്‍ എന്നെ തകര്‍ത്തുകളഞ്ഞു; അശ്വിന്‍ പറയുന്നു

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രി കളിക്കാരെ പ്രചോദിപ്പിക്കുന്നതിൽ മിടുക്കനാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. എന്നാൽ, ശാസ്ത്രിയിൽനിന്നുണ്ടായ ഒരു പരാമർശം തന്നെ മാനസികമായി തകർത്തുകളഞ്ഞുവെന്ന് ഇന്ത്യയുടെ ഓഫ് സ്പിന്നർ ആർ. അശ്വിൻ വെളിപ്പെടുത്തിയത് പലരെയും ഞെട്ടിച്ചു. കഴിഞ്ഞദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വിൻ ഇക്കാര്യം പറഞ്ഞത്. വിദേശപിച്ചിൽ ഇന്ത്യയുടെ ഏറ്റവുംമികച്ച സ്പിന്നർ കുൽദീപാണ് എന്ന ശാസ്ത്രിയുടെ പ്രസ്താവനയാണ് അശ്വിനെ നിരാശനാക്കിയത്. 2019-ൽ സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ കുൽദീപ് യാദവ് അഞ്ചുവിക്കറ്റ് എടുത്തപ്പോഴാണ് ശാസ്ത്രി അശ്വിനെ മറന്ന് കുൽദീപിനെ പുകഴ്ത്തിയത്. ഓസ്ട്രേലിയയിൽ ഒരു ഇന്ത്യൻ സ്പിന്നർ അഞ്ചുവിക്കറ്റ് നേടുന്നത് വലിയകാര്യം തന്നെയാണ്. എനിക്കതിന്റെ മൂല്യമറിയാം. എനിക്ക് ഓസ്ട്രേലിയയിൽ ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് നേടാനായിട്ടില്ല. എങ്കിലും ഒരൊറ്റദിവസത്തെ കളിയിലൂടെ കുൽദീപാണ് ഇന്ത്യയുടെ ഏറ്റവുംമികച്ച സ്പിന്നർ എന്നുപറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. എനിക്ക് ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻപോലും പറ്റാതായി - അശ്വിൻ പറഞ്ഞു. Content Highlights: felt absolutely crushed ravichandran ashwin recalls ravi shastri s remark


from mathrubhumi.latestnews.rssfeed https://ift.tt/3yRjSLD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages