ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽതന്നെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും. രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ മൊത്തമായി ബാധിക്കുന്ന ബിൽ കൂടിയാലോചനകളോ ചർച്ചകളോകൂടാതെ ധൃതിയിൽ കൊണ്ടുവരുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെയടക്കം നിലപാട്. ഇക്കാര്യത്തിൽ പാർട്ടിതീരുമാനം ഔദ്യോഗികമായി തിങ്കളാഴ്ച പ്രഖ്യാപിക്കും. സി.പി.എം., മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി, മജ്ലിസ് പാർട്ടി തുടങ്ങിയ കക്ഷികൾ എതിർപ്പുമായി ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലിം വ്യക്തിനിയമങ്ങളെയടക്കം ബാധിക്കുന്ന വിഷയങ്ങളായതിനാലാണ് മുസ്ലിം സംഘടനകൾ എതിർക്കുന്നത്. മുസ്ലിം വോട്ടുകളിൽ വലിയൊരുഭാഗം ലഭിക്കുന്ന കോൺഗ്രസിനുമുന്നിൽ കേന്ദ്രത്തിന്റെ തീരുമാനം വെല്ലുവിളിയാകും. പാർലമെന്റ് സമ്മേളനം ഇനി മൂന്നുദിവസം മാത്രമാണുള്ളത്. ഇതിനുള്ളിൽ ബില്ലവതരിപ്പിച്ച് പാസാക്കാൻ സർക്കാരിനാവുമോ എന്നതു സംശയമാണ്. എങ്കിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തങ്ങൾ കൊണ്ടുവന്ന പുരോഗമനപരമായ ബിൽ പിന്തിരിപ്പന്മാരായ പ്രതിപക്ഷം എതിർത്തു എന്ന പ്രചാരണമുയർത്താൻ ബി.ജെ.പി.ക്കും കഴിയും. വിഷയത്തിൽ രാജ്യത്തെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ പരിശോധിച്ചും വിവിധ കുടുംബാന്തരീക്ഷങ്ങളിലെ പ്രശ്നങ്ങൾ പഠിച്ചുമാണ് തീരുമാനമെടുക്കേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതൊന്നും ചെയ്യാതെ തിടുക്കപ്പെട്ട് ബിൽ കൊണ്ടുവരുന്നതിൽ ഗൂഢോദ്ദേശ്യമുണ്ട്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ മുന്നിലുള്ള വനിതാ സംരക്ഷണബിൽ പാസാക്കുകയാണ്. 33 ശതമാനം സ്ത്രീകൾ നിയമസഭയിലും പാർലമെന്റിലും വന്നാൽ അതിലും വലിയ സ്ത്രീശാക്തീകരണമില്ലെന്നും വേണുഗോപാൽ പറഞ്ഞു. സ്ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കുന്നത് എന്തിനെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 18 വയസ്സു കഴിഞ്ഞാൽ പ്രായപൂർത്തിയായതായി കണക്കാക്കുമെന്നിരിക്കേ, ഇതിൽ എന്തു ലിംഗസമത്വ കാര്യമാണുള്ളത്. പ്രായപൂർത്തിയായ ആൾക്ക് ഇഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പുനൽകുന്നതെന്ന് യെച്ചൂരി പറഞ്ഞു. ഇന്ത്യ ദരിദ്രരാജ്യമാണെന്നും രക്ഷിതാക്കൾ അവരുടെ കുട്ടികളെ വേഗത്തിൽ കല്യാണം കഴിച്ചയക്കാനാണാഗ്രഹിക്കുന്നതെന്നും സമാജ് വാദി പാർട്ടി എം.പി. ഷഫീഖുർ റഹ്മാൻ പറഞ്ഞു. 18 വയസ്സിൽ പെൺകുട്ടികൾക്ക് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാമെങ്കിൽ എന്തുകൊണ്ട് പങ്കാളിയെ പറ്റില്ലെന്നാണ് മജ്ലിസ് പാർട്ടി നേതാവ് ഒവൈസിയുടെ പരിഹാസം. content highlights:opposition will unanimously oppose move to raise woman marriageable age to 21
from mathrubhumi.latestnews.rssfeed https://ift.tt/3GTU2cJ
via IFTTT
Post Top Ad
Responsive Ads Here
Saturday, December 18, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വിവാഹപ്രായം ഉയർത്തുന്നത് പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും; കോൺഗ്രസ് തീരുമാനം നാളെ
വിവാഹപ്രായം ഉയർത്തുന്നത് പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും; കോൺഗ്രസ് തീരുമാനം നാളെ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment