കർഷകപ്രക്ഷോഭം കണ്ണുതുറപ്പിച്ചു; കാർഷിക വിപ്ലവപാത സ്വീകരിക്കാൻ സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 18, 2021

കർഷകപ്രക്ഷോഭം കണ്ണുതുറപ്പിച്ചു; കാർഷിക വിപ്ലവപാത സ്വീകരിക്കാൻ സി.പി.എം.

ന്യൂഡൽഹി: രാജ്യത്ത് കാർഷിക വിപ്ലവപാതയ്ക്കു വഴിതുറക്കുന്ന പോരാട്ടങ്ങളും രാഷ്ട്രീയസമീപനവുമാണ് അനിവാര്യമെന്ന ആഹ്വാനവുമായി പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരടുരാഷ്ട്രീയപ്രമേയത്തിന്റെ രൂപരേഖ സി.പി.എം. പൊളിറ്റ് ബ്യൂറോ തയ്യാറാക്കി. ഒരുവർഷത്തിലേറെ നീണ്ട കർഷകപ്രക്ഷോഭത്തിന്റെ വിജയപശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. പാർട്ടിയെ സമരപാതയിലേക്കു തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ടുള്ള കരടുപ്രമേയം ജനുവരി ഏഴിന് ഹൈദരാബാദിൽ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തിൽ അംഗീകാരത്തിനായി സമർപ്പിക്കും. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി കരടുരാഷ്ട്രീയപ്രമേയത്തിൽ ഒറ്റ രേഖ മാത്രമേ ഇത്തവണ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കൂവെന്നാണ് പ്രത്യേകത. കോൺഗ്രസുമായുള്ള സഹകരണത്തിൽ പുനഃപരിശോധന വേണമെന്ന ആവശ്യവുമായി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ എതിർപ്പുയർന്നെങ്കിലും കരടുരേഖ അംഗീകരിച്ചെടുക്കുന്നതിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി.യിൽ സമ്പൂർണമേൽക്കൈ നേടി. പതിനാറംഗ പി.ബി.യിൽ പത്തുപേർ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചതോടെ കാരാട്ട് പക്ഷം ദുർബലമായി. കോൺഗ്രസ് സഹകരണത്തിൽ നിലവിലെ അടവുനയം മാറ്റേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി എം.എ. ബേബി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ യെച്ചൂരിയെ പിന്തുണച്ചതും ശ്രദ്ധേയമായി.പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, ബി.വി. രാഘവുലു എന്നിവരുടെ പിന്തുണ നേടാനേ കാരാട്ടിനു കഴിഞ്ഞുള്ളൂ. മണിക് സർക്കാർ, ഹനൻമൊള്ള, നീലോൽപൽ ബസു, തപൻസെൻ, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, ജി. രാമകൃഷ്ണൻ എന്നിവരും യെച്ചൂരിക്കൊപ്പം നിന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ശക്തിയായി മാറിക്കഴിഞ്ഞ ബി.ജെ.പി.യെ അധികാരത്തിൽനിന്ന് ഇറക്കാൻ രാജ്യത്ത് ഇടതുജനാധിപത്യ-മതേതര കാഴ്ചപ്പാടിൽ ഊന്നിയുള്ള രാഷ്ട്രീയബദൽ ഉയർത്തിക്കൊണ്ടുവരണമെന്നാണ് കരടുപ്രമേയത്തിന്റെ കാതൽ. ഇതിനായി രാജ്യത്തെ എല്ലാ വിഭാഗം ഇടതുപാർട്ടികളെയും പുരോഗമനപ്രസ്ഥാനങ്ങളെയും അണിനിരത്തിയുള്ള ഇടതു പൊതുമിനിമം പരിപാടി ആവിഷ്കരിക്കണം. തൊഴിലാളി-കർഷക ഐക്യം കൂടുതൽ ശക്തമാക്കിക്കൊണ്ടുള്ള പോരാട്ടങ്ങളിലൂടെ സി.പി.എമ്മും ഇടതുപക്ഷവും കരുത്താർജിക്കണം. ബി.ജെ.പി. ഉയർത്തിക്കാട്ടുന്ന നവ ഉദാരീകരണ-കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരേ രാജ്യത്ത് കാർഷിക സഹകരണബദൽ ആവിഷ്കരിക്കണമെന്നും രാഷ്ട്രീയപ്രമേയം പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3GSBsBZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages