മുംബൈ: ഭീമ കൊറേഗാവ് കേസിൽ വിചാരണകാത്ത് ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകൻ റോണവിൽസന്റെ ഫോണിൽ പെഗാസസ് ചാര സോഫ്റ്റ്വേർ സ്ഥാപിക്കപ്പെട്ടിരുന്നെന്ന കണ്ടെത്തലിനെക്കുറിച്ച് കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. അറസ്റ്റിലാവും മുമ്പ് പലപ്പോഴായി അദ്ദേഹത്തിന്റെ ഫോൺ ലക്ഷ്യമാക്കി 49 തവണ പെഗാസസിന്റെ ആക്രമണം നടന്നിരുന്നെന്നാണ് യു.എസ്. ഡിജിറ്റൽ ഫൊറൻസിക് സ്ഥാപനമായ ആർസനൽ കൺസൽട്ടിങ്ങിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഈ കേസിലെ കുറ്റാരോപിതർക്കെതിരേ അന്വേഷണ ഏജൻസികൾ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ റോണവിൽസന്റെ ലാപ്ടോപ്പിൽ കംപ്യൂട്ടർ ഭേദകർ സ്ഥാപിച്ചതാണെന്ന് ആർസനൽ നേരത്തേ കണ്ടെത്തിയിരുന്നു. ഇസ്രയേൽ സ്ഥാപനത്തിന്റെ സൃഷ്ടിയായ പെഗാസസ് സ്പൈവെയർ റോണവിൽസന്റെ ഐ ഫോൺ ലക്ഷ്യമാക്കി 49 തവണ ആക്രമണം നടത്തിയിരുന്നെന്നാണ് അവരുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. 2018-ൽ അറസ്റ്റിലാവുംമുമ്പ് വിൽസന്റെ ഫോണിൽ നുഴഞ്ഞുകയറുന്നതിൽ പെഗാസസ് വിജയിക്കുകയും ചെയ്തു. ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിന് പുണെയ്ക്കടുത്ത് കൊറേഗാവിലുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ടെന്നാരോപിച്ചാണ് റോണവിൽസൺ ഉൾപ്പെടെ 16 മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റു ചെയ്ത് ജാമ്യം നിഷേധിച്ച് ജയിലിലിട്ടത്. റോണവിൽസന്റെ ഫോണിൽനിന്നും ലാപ്ടോപ്പിൽനിന്നും കണ്ടെത്തിയ 13 കത്തുകളാണ് ഇവർക്കെതിരായ തെളിവുകളായി ഹാജരാക്കിയത്. കുറ്റാരോപിതർക്കെതിരായ തെളിവുകൾ അന്വേഷണ ഏജൻസിതന്നെ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുകയാണെന്നും ഇക്കാര്യത്തിൽ കോടതി ജാഗ്രത പുലർത്തണമെന്നും അഭിഭാഷകനും മനുഷ്യാവകാശപ്രവർത്തകനുമായ കോളിൻ ഗൊൺസാൽവസ് പറഞ്ഞു. തെളിവുകൾ സ്ഥാപിക്കാൻ അന്വേഷണ ഏജൻസികൾ പെഗാസസ് പോലുള്ള സ്പൈവെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പൗരസ്വാതന്ത്ര്യംതന്നെയാണ് അപകടത്തിലാവുന്നതെന്ന് അഭിഭാഷക റെബേക്ക ജോൺ പറഞ്ഞു. ഇതേക്കുറിച്ച് കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്ന് അവർ ആവശ്യപ്പെട്ടു. വ്യക്തമായ തെളിവകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തതെന്നും സർക്കാരിന്റെ അംഗീകാരമുള്ള ലബോറട്ടറികളിലെ പരിശോധനാറിപ്പോർട്ടുകൾ മാത്രമേ കോടതികൾ അംഗീകരിക്കൂവെന്നും ആഴ്സനലിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ട് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ റോണവിൽസന്റെ മോചനത്തിനായി കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിര ജയ്സിങ് അറിയിച്ചിട്ടുണ്ട്. Content Highlights:Rona Wilson Pegasus Bhima Koregoan case
from mathrubhumi.latestnews.rssfeed https://ift.tt/3e8onYV
via IFTTT
Post Top Ad
Responsive Ads Here
Saturday, December 18, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
റോണവിൽസന്റെ ഫോണിൽ പെഗാസസ് ആക്രമണം നടന്നത് 49 തവണ; അന്വേഷിക്കണമെന്ന് അഭിഭാഷകര്‍
റോണവിൽസന്റെ ഫോണിൽ പെഗാസസ് ആക്രമണം നടന്നത് 49 തവണ; അന്വേഷിക്കണമെന്ന് അഭിഭാഷകര്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment