കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നതോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന്റെ നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഹൈ-റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവരെ നിരീക്ഷിക്കുകയായിരുന്നു ഇതുവരെ. എന്നാൽ, മറ്റു സ്ഥലങ്ങളിൽനിന്ന് എത്തുന്നവരിലും രോഗം സ്ഥിരീകരിച്ചതോടെ, സഹയാത്രികരെ കണ്ടെത്താൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് അധികൃതർ. ഒപ്പം നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാനും അവരുടെ നിരീക്ഷണകാലാവധിയിലെ ആരോഗ്യനില റെക്കോഡ് ചെയ്യാനുമുള്ള സംവിധാനവും സംസ്ഥാനത്ത് നിലവിലില്ല. ’സ്വയം’ നിരീക്ഷണത്തിനുള്ള നിർദേശമാകട്ടെ ഫലപ്രദമാകുന്നുമില്ല. കോംഗോയിൽ നിന്നെത്തിയ യുവാവിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ സാധിക്കാത്തതും വെല്ലുവിളിയാണ്. ഹൈ-റിസ്ക് രാജ്യമല്ലാത്തതിനാൽ യുവാവിന് സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരുന്നത്. എന്നാൽ, അദ്ദേഹം ആശുപത്രി, മാൾ, വസ്ത്രശാല എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ശസ്ത്രക്രിയ്ക്കായി നാട്ടിലെത്തിയ യുവാവ് ഇതിനായി പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നതും തുടർന്ന് ജീനോം സീക്വൻസിങ് പരിശോധനയ്ക്കായി അയയ്ക്കുന്നതും.ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക വളരെ വലുതാണ്. എന്നാൽ അത് തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇദ്ദേഹം സന്ദർശിച്ച ഇടങ്ങളുടെ റൂട്ട് മാപ്പാണ് ആകെ തയ്യാറാക്കാൻ സാധിച്ചത്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതോടെ സമ്പർക്കത്തിലുണ്ടാക്കാൻ സാധ്യതയുള്ളവർ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ കിട്ടാനില്ല. തിരക്കേറിയ ഇടങ്ങളിൽ ആരൊക്കെയാണ് അടുത്തുള്ളതെന്ന് അറിയാനും വഴിയില്ല. നാലു സഹയാത്രികരെ മാത്രമാണ് കണ്ടെത്താനായത്. മറ്റ് നാലു പേർക്കായി പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഹൈ-റിസ്ക് വിഭാഗത്തിൽപ്പെടുന്ന ഇവരുടെ പരിശോധനാ സമയവും കഴിഞ്ഞു. ഇവർമൂലം ആരെങ്കിലും രോഗബാധിതരായിട്ടുണ്ടോയെന്നും വ്യക്തമല്ല. ജീവനക്കാരുടെ കുറവുമൂലം സമ്പർക്കപ്പെട്ടികയോ മറ്റ് പ്രവർത്തനങ്ങളോ ശരിയായ രീതിയിൽ നടത്താൻ സാധിക്കുന്നില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.കോവിഡ്കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പ്രതിരോധ-സന്നദ്ധ പ്രവർത്തനങ്ങളും നിലവിൽ തണുപ്പൻ മട്ടിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കുൾപ്പടെ ഉപയോഗിച്ച കോവിഡ് ബ്രിഗേഡ് പ്രവർത്തനങ്ങളും നിലച്ചിട്ട് ആഴ്ചകളായി.
from mathrubhumi.latestnews.rssfeed https://ift.tt/3sgc98T
via IFTTT
Post Top Ad
Responsive Ads Here
Saturday, December 18, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഒമിക്രോൺ: സമ്പർക്കപ്പട്ടിക തയ്യാറാക്കൽ; വിയർത്ത് ആരോഗ്യവകുപ്പ്
ഒമിക്രോൺ: സമ്പർക്കപ്പട്ടിക തയ്യാറാക്കൽ; വിയർത്ത് ആരോഗ്യവകുപ്പ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment