അന്ന് എസ്.ഡി.പി.ഐ. ബന്ധം നിഷേധിച്ചു, ഇപ്പോൾ നടപടിയിലൂടെ സമ്മതിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 24, 2021

അന്ന് എസ്.ഡി.പി.ഐ. ബന്ധം നിഷേധിച്ചു, ഇപ്പോൾ നടപടിയിലൂടെ സമ്മതിച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ.യുമായി ഒരു സഹകരണവും ഉണ്ടായില്ലെന്ന സി.പി.എം. നിലപാട് അച്ചടക്കനടപടിയോടെ പൊളിഞ്ഞു. ഇടത് അവിശ്വാസ പ്രമേയത്തെ എസ്.ഡി.പി.ഐ. പിന്തുണച്ചത് യാദൃശ്ചികമെന്നാണ് പാർട്ടി നേതാക്കൾ പരസ്യമായി അന്ന് വിശേഷിപ്പിച്ചത്. അത്തരം ബന്ധങ്ങൾ ഉണ്ടായിട്ടില്ലെന്നും ഒരിക്കലും ഉണ്ടാവില്ലെന്നുമാണ് ജില്ലാ സെക്രട്ടറിയടക്കം പ്രതികരിച്ചത്. എന്നാൽ, സ്വയം വിലയിരുത്തലിൽ പാർട്ടിയുടെ നേതാക്കൾ അത്തരം ബാന്ധവത്തിന് ശ്രമിച്ചെന്ന കണ്ടെത്തലാണ് ഉണ്ടായത്. പരസ്യമായി പാർട്ടി ഇതേവരെ അത് പറഞ്ഞിെല്ലങ്കിലും നടപടിയിലൂടെ അക്കാര്യം പുറത്തായി. ഈരാറ്റുപേട്ടയിലെ അവിശ്വാസം സംസ്ഥാനം മുഴുവൻ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം വിശദമായി അന്വേഷിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചതിനെ തുടർന്നാണ് ജില്ലാ നേതൃത്വം പരിശോധന നടത്തിയത്. ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം എന്നിവർ എസ്.ഡി.പി.ഐ.യുമായി ചർച്ച നടത്തിയെന്ന് പാർട്ടി കണ്ടെത്തി. അവിശ്വാസം പാസാകാൻ എസ്.ഡി.പി.ഐ.വോട്ട് വേണ്ടിവരുമെന്ന് അറിഞ്ഞിട്ടും അതിന് ശ്രമിച്ചു എന്നതിൽ പാർട്ടി നയത്തിൽനിന്ന് വ്യതിചലനമുണ്ടായി എന്നാണ് കണ്ടെത്തിയത്. സംസ്ഥാനതലത്തിൽ അവമതി ഉണ്ടാക്കിയ സംഭവത്തിൽ രണ്ട് നേതാക്കളെ ഏരിയാ കമ്മിറ്റിയിൽനിന്ന് പുറത്താക്കുന്നതാണ് ഇവിടത്തെ നടപടിയെങ്കിലും സംസ്ഥാന നേതൃത്വം അത് അംഗീകരിക്കുമോ എന്നതിലാണ് ആകാംക്ഷ. തിരഞ്ഞെടുപ്പ് തോൽവികളിലും നടപടി മൃദുവാവില്ല എറണാകുളത്തും മറ്റും അച്ചടക്ക ലംഘനങ്ങളിൽ ജില്ലാതലത്തിലെ മൃദുനടപടികളെ സംസ്ഥാന നേതൃത്വം തള്ളുകയും പുറത്താക്കൽ പോലുള്ള കർശന നടപടികളിലേക്ക് പോവുകയും ചെയ്തിരുന്നു. പിറവത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിക്ക് എതിരേ നിലപാട് എടുത്ത നേതാവിനെ പുറത്താക്കുകയാണ് ചെയ്തത്. പാലാ, കടുത്തുരുത്തി തോൽവികളിലും സമാനമായ ഇടപെടൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുമോ എന്നത് ആകാംക്ഷയാണ്. രണ്ടിടത്തും ചുമതലക്കാരായ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്ക് എതിരേ നടപടി വരുമോ എന്നതാണ് ചോദ്യം. തോൽവികൾ അന്വേഷിച്ച കമ്മിഷൻ ജാഗ്രതക്കുറവ് മാത്രമാണ് രണ്ടിടത്തും കണ്ടെത്തിയത്. എതിരാളികളുടെ പ്രചാരണം ചെറുക്കുന്നതിലും തോൽവി സാധ്യത മനസ്സിലാക്കി പരിപാടികളിൽ മാറ്റം വരുത്തുന്നതിലും വീഴ്ച പറ്റിയെന്നാണ് കണ്ടെത്തിയത്. പക്ഷേ, നടപടി ആർക്കെതിരേയും ശുപാർശ ചെയ്തിട്ടില്ല. കോട്ടയം ജില്ലാ സമ്മേളനം കഴിയുന്നതോടെ ഇതിൽ പുനഃപരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3FuhuNp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages