പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 24, 2021

പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ

പത്തനാപുരം (കൊല്ലം) : പുതുവത്സരാഘോഷത്തിനായി ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പത്തനാപുരത്ത് അറസ്റ്റിൽ. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവൺകുമാർ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന് പിടികൂടിയത്. പത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം വെള്ളിയാഴ്ച രണ്ടരയോടെയായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. റൂറൽ എസ്.പി.ക്കുലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ആന്ധ്രയിൽനിന്ന് തീവണ്ടിമാർഗം കായംകുളത്ത് എത്തിയ ഇരുവരും അവിടെനിന്ന് ഓട്ടോവിളിച്ച് പുനലൂരിലേക്ക് വരികയായിരുന്നു. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി വസ്ത്രത്തിൽ പൊതിഞ്ഞ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. 965 ഗ്രാം ഓയിലാണ് പിടിച്ചെടുത്തത്. ജില്ലയുടെ കിഴക്കൻമേഖലയിലെ മൊത്തക്കച്ചവടക്കാർക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. വിശാഖപട്ടണത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ് രാമു. ഡാൻസാഫ് ടീം അംഗങ്ങളായ ഡിവൈ.എസ്.പി. ആർ.അശോക് കുമാർ, എസ്.ഐ. ബിജു പി.കോശി, പത്തനാപുരം എസ്.എച്ച്.ഒ. എസ്.ജയകൃഷ്ണൻ, എസ്.ഐ.മാരായ രവീന്ദ്രൻ നായർ, മധുസൂദനൻ പിള്ള, രാജേഷ് തുടങ്ങിയവർ ചേർന്നാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്. ഹാഷിഷ് ഓയിൽ കഞ്ചാവിൽനിന്നു വാറ്റിയെടുക്കുന്ന മാരക ലഹരിമരുന്നാണ് ഹാഷിഷ് ഓയിൽ. കഞ്ചാവിനേക്കാൾ അഞ്ചിരട്ടി ലഹരിയുള്ള ഇതിന്റെ തുടർച്ചയായ ഉപയോഗം മരണത്തിനിടയാക്കും. ഇതിലടങ്ങിയിരിക്കുന്ന 'കന്നാബിനോയിഡ്സ്' എന്ന രാസപദാർത്ഥം മാരക ലഹരി ഉണ്ടാക്കുകയും സ്വബോധം നഷ്ടപ്പെടുത്തുകയും ചെയ്യും. ഒരു കിലോഗ്രാംവരെ ഹാഷിഷ് ഓയിൽ കൈവശം വയ്ക്കുന്നത് എൻ.ഡി.പി.എസ്. നിയമപ്രകാരം പത്തുവർഷംവരെ തടവും ഒരുലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3EvNIGS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages