മിന്നല്‍ ലൂണ; ബ്ലാസ്‌റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡ് ജനറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 24, 2021

മിന്നല്‍ ലൂണ; ബ്ലാസ്‌റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡ് ജനറല്‍

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ച സ്ഫോടനങ്ങളിലേക്കുണരുമ്പോൾ ഹൈലി എക്സ്പ്ലോസീവായി ഒരു താരം അവരുടെ നിരയിലുണ്ട്... അഡ്രിയാൻ ലൂണ. യുറഗ്വായ് താരമായ ലൂണ ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ നാലു മത്സരങ്ങളിൽ മൂന്നിലും ഹീറോ ഓഫ് ദി മാച്ച് ആയിരുന്നു. തകർപ്പൻ കളിയോടെ പുതിയ പ്രതീക്ഷകളിലേക്ക് പന്തുതട്ടുന്ന ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറലായ ലൂണ വിശേഷങ്ങൾ പങ്കിട്ട് മാതൃഭൂമിയുമായി സംസാരിക്കുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ കളിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷൻ ഏതെന്നു ചോദിച്ചാൽ അറ്റാക്കിങ് മിഡ്ഫീൽഡർ എന്നാണ് എന്റെ ഉത്തരം. ആ പൊസിഷനിൽ കളിക്കുന്നതാണ് ഞാൻ കൂടുതൽ ആസ്വദിക്കുന്നത്. എന്നാൽ, ടീമും സാഹചര്യവും ആവശ്യപ്പെടുന്നതനുസരിച്ച് ഏതു പൊസിഷനിൽ കളിക്കേണ്ടിവന്നാലും അതിനു തയ്യാറാണ്. ഏതു പൊസിഷനിൽ കളിച്ചാലും ഐ.എസ്.എലിന്റെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഒരു വിജയസംഘമായി മാറ്റുകയാണ് എന്റെ മുന്നിലുള്ള ആദ്യലക്ഷ്യം. ഒഡിഷയ്ക്കെതിരായ മത്സരമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ആസ്വദിച്ചത്. ഈ സീസണിലെ ഞങ്ങളുടെ ആദ്യ ജയം ഒഡിഷയ്ക്കെതിരേയായിരുന്നു. ഗോളടിക്കാൻ വാസ്ക്വസിനും പ്രശാന്തിനും നൽകിയ ത്രൂബോളിനെക്കുറിച്ച് എല്ലാവരും ആവേശത്തോടെ പറയുന്നു. വാസ്ക്വസിന് ആ ത്രൂബോൾ നൽകുമ്പോൾ എന്റെ മനസ്സും അവന്റെ മനസ്സും ഒരുപോലെയാണ് അതു വായിച്ചെടുത്തത്. മെസ്സിയും ട്യൂണ ഫിഷും ലോകഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം ലയണൽ മെസ്സിയാണ്. പെപ് ഗാർഡിയോളയും മെസ്സിയുമുണ്ടായിരുന്ന കാലത്ത് ബാഴ്സലോണയായിരുന്നു ഇഷ്ട ടീം. എന്നാൽ, ഇപ്പോൾ മാഞ്ചെസ്റ്റർ സിറ്റിയോടാണ് കൂടുതൽ ഇഷ്ടം. ഇഷ്ടഭക്ഷണം ടാക്കോസ് മെക്സികാനോലും ട്യൂണ കാവിച്ചേയുമാണ്. സ്പാനിഷും ഫ്രണ്ട്സും ഹോട്ടലിലും യാത്രയിലുമൊക്കെ വാസ്ക്വസും യോർഗെ ഡയസും ഞാനും തമ്മിലാണ് കൂടുതൽ സംസാരിക്കാറുള്ളത്. അതിനു കാരണം വളരെ ലളിതം, ഞങ്ങൾ മൂന്നുപേരും സ്പാനിഷ് ഭാഷയിലാണ് സംസാരിക്കുന്നത്. ടീമിലെ മറ്റുള്ളവരുടെ അടുത്തുചെന്നിരുന്നു സംസാരിക്കാനും എനിക്ക് ഒരുപാടിഷ്ടമാണ്. അവരുടെ ഭാഷ അത്ര അറിയില്ലെങ്കിലും സംസാരിച്ചു തുടങ്ങിയാൽ രസമാണ്. ടീമിലെ മലയാളി താരങ്ങളായ സഹലും രാഹുലും പ്രശാന്തുമൊക്കെ മികച്ച പ്രതിഭയുള്ളവരാണ്. Content Highlights: adrian luna kerala blasters midfield general


from mathrubhumi.latestnews.rssfeed https://ift.tt/3esuBCQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages