തിരുപ്പിറവി ആഘോഷങ്ങൾ തുടങ്ങി; എങ്ങും പ്രാർത്ഥനകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 24, 2021

തിരുപ്പിറവി ആഘോഷങ്ങൾ തുടങ്ങി; എങ്ങും പ്രാർത്ഥനകൾ

തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയാഘോഷങ്ങൾ വിവിധ ദേവാലയങ്ങളിൽ തുടങ്ങി. ദേവാലയങ്ങളിൽ പാതിരാ കുർബാനയോടെയാണ് ക്രിസ്മസ് ദിനാഘോഷങ്ങൾ തുടങ്ങിയത്. ശനിയാഴ്ച പുലർച്ചെയും ക്രിസ്മസ് കുർബാനയുണ്ടാകും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിച്ച ക്രിസ്മസ് തിരുക്കർമങ്ങൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ തിരുക്കർമങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യവും പി.എം.ജി. ലൂർദ് ഫൊറോന പള്ളിയിൽ രാത്രിയിൽ നടന്ന ക്രിസ്മസ് തിരുക്കർമങ്ങൾക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലും മുഖ്യകാർമികരായി. വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ വെള്ളിയാഴ്ച രാത്രി 11.30-ന് തിരുക്കർമങ്ങൾ തുടങ്ങി. പാളയം സെന്റ് മേരീസ് സമാധാനരാജ്ഞി ബസിലിക്ക, നാലാഞ്ചിറ സെന്റ് തോമസ് ദേവാലയം, മണ്ണന്തല വിശുദ്ധ ജോൺപോൾ രണ്ടാമൻ ദേവാലയം എന്നിവിടങ്ങളിലും വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാനമസ്കാരവും വിശുദ്ധകുർബാനയും നടന്നു. കേശവദാസപുരം നസ്രത്ത് ചാപ്പലിൽ ജപമാലയോടെ ക്രിസ്മസ് തിരുക്കർമങ്ങൾ ആരംഭിച്ചു. പാങ്ങോട് കാർമൽ ഹിൽ ആശ്രമ ദേവാലയം, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, പേരൂർക്കട ലൂർദ് ഹിൽ ദേവാലയം, പാമാംകോട് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ ദേവാലയം, പാപ്പനംകോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങളിലും ജില്ലയിലെ മറ്റ് പ്രമുഖ ദേവാലയങ്ങളിലും വെള്ളിയാഴ്ച വൈകീട്ട് തിരുപ്പിറവി ശുശ്രൂഷകൾ ആരംഭിച്ചു. ക്രിസ്മസ് ശുശ്രൂഷകൾ ശനിയാഴ്ച രാവിലെയും തുടരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലായിടത്തും കുർബാനയ്ക്ക് വിശ്വാസികളെ പ്രവേശിപ്പിച്ചത്. Content Highlights:prayers everywhere on christmas eve


from mathrubhumi.latestnews.rssfeed https://ift.tt/3HcfytG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages