കോഴിക്കോട്: മലയാളി താരങ്ങളുടെ കരുത്തിൽ ഐ ലീഗ് കിരീടം നിലനിർത്താനൊരുങ്ങി ഗോകുലം കേരള എഫ്.സി. ദേശീയ ലീഗ് കിരീടം ചരിത്രത്തിലാദ്യമായി കേരളത്തിലെത്തിച്ച ഗോകുലം ടീമിൽ ഇത്തവണ 12 പേർ മലയാളികളാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ വയനാട് സ്വദേശി മിഡ്ഫീൽഡർ എമിൽ ബെന്നിയിൽ നിന്ന് ഇത്തവണയും ടീം ഏറെ പ്രതീക്ഷിക്കുന്നു. മുന്നേറ്റനിരയിൽ കളിക്കുന്ന എം.എസ്. ജിതിനും പ്രതിരോധനിരയിലെ അലക്സ് സജിയും ആദ്യ പതിനൊന്നിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ഗോൾകീപ്പർ പി.എ. അജ്മലിനും കൂടുതൽ അവസരം ലഭിച്ചേക്കും. മുഹമ്മദ് ഉവൈസ്, മുഹമ്മദ് ജാസിം, അബ്ദുൾ ഹക്കു, വി.എസ്. ശ്രീക്കുട്ടൻ, ഷഹജാസ് തെക്കൻ (ഡിഫന്റർ), കെ. അഭിജിത് (മിഡ്ഫീൽഡർ), താഹിർ സമാൻ, ടി.പി. സൗരവ് (ഫോർവേഡ്) എന്നിവരാണ് ടീമിലെ മറ്റ് മലയാളി താരങ്ങൾ. ഹക്കുവും ശ്രീക്കുട്ടനും കേരള ബ്ലാസ്റ്റേഴ്സിൽനിന്നാണ് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയത്. കഴിഞ്ഞതവണത്തെ ടീമിന്റെ ടോപ് സ്കോറർമാരായിരുന്ന ഘാനയുടെ ഡെന്നി ആന്റവി (11), ഫിലിപ്പ് അദ്ജെ (5) എന്നിവരെ നിലനിർത്തിയിട്ടില്ല. പുതിയ സ്ട്രൈക്കർ ഘാനയുടെ റഹീം ഉസ്മാനു മികച്ച ഫോമിലാണ്. ഐ.എഫ്.എ. ഷീൽഡിൽ ഉസ്മാനു അഞ്ച് ഗോൾ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഇറ്റാലിയൻ യുവകോച്ച് വിൻസെൻസൊ ആൽബർട്ടൊ അന്നിസയുടെ കീഴിലാണ് ടീം ഇറങ്ങുന്നത്. ഞായറാഴ്ച മൂന്ന് മത്സരങ്ങൾ, ഗോകുലത്തിന് എതിരാളി ചർച്ചിൽ കൊൽക്കത്ത: ഐ ലീഗ് ഫുട്ബോൾസീസണിന് ഞായറാഴ്ച കിക്കോഫ്. ആദ്യമത്സരത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് മോഹൻബഗാൻ ഗ്രൗണ്ടിൽ ട്രാവു എഫ്.സി. ഇന്ത്യൻ ആരോസുമായി കളിക്കും. വൈകീട്ട് 4.30-ന് കല്യാണി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. ഗോവൻ ശക്തികളായ ചർച്ചിൽ ബ്രദേഴ്സുമായി കളിക്കും. രാത്രി ഏഴ് മണിക്ക് ലീഗിലേക്ക് പുതുതായെത്തിയ രാജസ്ഥാൻ എഫ്.സി. പഞ്ചാബ് എഫ്.സി.യെ നേരിടും. ലീഗിലെ 13 ക്ലബ്ബുകളും ആദ്യ ഘട്ടത്തിൽ പരസ്പരം കളിക്കും. ഇതിൽ കൂടുതൽ പോയന്റ് നേടുന്ന ഏഴ് ടീമുകൾ കിരീടത്തിനായും ബാക്കി ആറ് ടീമുകൾ തരംതാഴ്ത്തൽ ഒഴിവാക്കാനും പോരാടും. ആദ്യഘട്ടത്തിൽ നേടിയ പോയന്റ് രണ്ടാംഘട്ട പോരാട്ടങ്ങളിൽ പരിഗണിക്കും. കൊൽക്കത്തയിലെ മൂന്ന് വേദികളിലാണ് മത്സരം. മാച്ച് കമ്മിഷണറായിമലയാളി ലീഗ് നിയന്ത്രിക്കാനുള്ള മൂന്ന് മാച്ച് കമ്മിഷണർമാരിൽ മലയാളിയും. തിരുവനന്തപുരം സ്വദേശി വി. രതീഷ് കുമാറിനാണ് ചുമതലയുള്ളത്. ഐ ലീഗിലും സൂപ്പർലീഗിലുമായി നൂറിലധികം മത്സരങ്ങളിൽ മാച്ച് കമ്മിഷണറായിട്ടുണ്ട്. Content Highlights: i league starts sunday Gokulam Kerala FC defend title
from mathrubhumi.latestnews.rssfeed https://ift.tt/3JeRbgB
via IFTTT
Post Top Ad
Responsive Ads Here
Friday, December 24, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഐ ലീഗിന് ഞായറാഴ്ച കിക്കോഫ്; മലയാളിപ്പടയുമായി മലബാറിയന്‍സ്
ഐ ലീഗിന് ഞായറാഴ്ച കിക്കോഫ്; മലയാളിപ്പടയുമായി മലബാറിയന്‍സ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment