വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 26, 2021

വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

പോൾവിൻ പാലാ: പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയിൽ വീണ് കുട്ടി മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിൻസിന്റെ മകൻ പോൾവിൻ(എട്ട്) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45-നായിരുന്നു അപകടം. ശോച്യാവസ്ഥയിലായിരുന്ന പഴയ വിറകുപുരയോടു ചേർന്ന് കുട്ടികൾ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങൾ ഓടിമാറി. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഭിത്തിക്കടിയിൽനിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: റോസിലി, സഹോദരങ്ങൾ: അശ്വിൻ, എഡ്വിൻ. content highlights:eight year old dies in kottayam


from mathrubhumi.latestnews.rssfeed https://ift.tt/3pCSBKh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages