പഴയ വിദ്യാലയത്തിൽ എം.എ. യൂസഫലി എത്തി ; കൂട്ടുകാരനെ ജപ്തിഭീഷണിയില്‍നിന്ന് മോചിപ്പിക്കാനുള്ള ഇടപെടല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 26, 2021

പഴയ വിദ്യാലയത്തിൽ എം.എ. യൂസഫലി എത്തി ; കൂട്ടുകാരനെ ജപ്തിഭീഷണിയില്‍നിന്ന് മോചിപ്പിക്കാനുള്ള ഇടപെടല്‍

കാട്ടൂർ: കരാഞ്ചിറ സെയ്ന്റ് സേവിയേഴ്സ് സ്കൂളിലെ ക്ലാസ് മുറിയിലെ പഴയ ഹാജർ ബുക്കിൽ എം.എ. യൂസഫലി ഒരിക്കൽക്കൂടി കണ്ണോടിച്ചു. റോൾ നമ്പർ 14. എം.എ. യൂസഫലി. 51 വർഷങ്ങൾക്കിപ്പുറം കളിക്കൂട്ടുകാർക്കൊപ്പം സ്കൂളിലെത്തിയ വേളയിലാണ് വ്യവസായിയായ എം.എ. യൂസഫലി പഴയ ഹാജർ ബുക്കിലെ പേർ കാണിച്ച് പഴയകാലം ഓർത്തെടുത്തത്. 1970-കളിൽ എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ പഠിച്ച കരാഞ്ചിറ സെയ്ന്റ് സേവിയേഴ്സ് ഹൈസ്കൂളിലേക്കാണ് എം.എ. യൂസഫലി വന്നത്. സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടണമെന്ന് പ്രധാനാധ്യാപകൻ യൂസഫലിയോട് ആവശ്യപ്പെട്ടതാണ് വർഷങ്ങൾക്കുശേഷമുള്ള കൂട്ടുകാരുടെ ഈ ഒത്തുചേരലിന് വഴിയൊരുക്കിയത്. കരാഞ്ചിറയിൽ സ്വകാര്യചടങ്ങിനെത്തിയപ്പോൾ സെയ്ന്റ് സേവിയേഴ്സ് സ്കൂളിന്റെ ഗ്രൗണ്ടിൽ യൂസഫലിയുടെ ഹെലികോപ്ടർ ഇറക്കുകയായിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകനോടും പഠിപ്പിച്ച ലോനപ്പൻ മാഷിനോടും സഹപാഠികളോടുമായി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കൂടിയവർക്കിടയിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഉറ്റകൂട്ടുകാരനായ പി.എം. സുകുമാരനെ ഒറ്റനോട്ടത്തിൽ യൂസഫലി തിരിച്ചറിഞ്ഞു. സന്തോഷനിമിഷങ്ങൾക്ക് ഇടയിലാണ് പ്രിയ കൂട്ടുകാരന്റെ വീട് ജപ്തിയിലാണെന്ന കാര്യം അറിഞ്ഞത്. അതോടെ സുകുമാരനെ ആശ്വസിപ്പിച്ചു. ജപ്തി ഒഴിവാക്കാൻ സാമ്പത്തികസഹായം ഉറപ്പാക്കുമെന്ന് അറിയിച്ചു. പേര് വിളിക്കാൻ മടിച്ച് മാറിനിന്ന ഫിലോമിനയോട് പഴയ യൂസഫലി തന്നെയാണ് താനെന്നും പേരുവിളിച്ചാൽ മതിയെന്നും ഓർമിപ്പിച്ചു. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് സ്കൂൾ മുറ്റത്ത് എല്ലാവരോടുമൊപ്പം മാവിൻ തൈ നട്ടു. കോവിഡ് പ്രശ്നങ്ങളൊക്കെ മാറിയശേഷം സ്കൂൾ ആനിവേഴ്സറിക്ക് കാണാമെന്നുള്ള ഉറപ്പ് നൽകിയായിരുന്നു യൂസഫലിയുടെ മടക്കം.


from mathrubhumi.latestnews.rssfeed https://ift.tt/3HdRtlZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages