നെടുങ്കണ്ടം: കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാമത് വാർഷികം ആഘോഷിക്കുന്ന സി.പി.എം. സ്വയം പരിഹാസ്യരായി മാറിയിരിക്കുകയാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. 1964-ലാണ് സി.പി.എം. രൂപവത്കരിച്ചത്. ഇവർ എങ്ങനെയാണ് നൂറാമത് വാർഷികം ആഘോഷിക്കുന്നത്. സ്വന്തം പാർട്ടിയുടെ 56-ാംവാർഷികമാണ് ഇവർ ആഘോഷിക്കേണ്ടതെന്ന് ശിവരാമൻ പറഞ്ഞു. സി.പി.ഐ.യുടെ 96-ാമത് വർഷികദിനാഘോഷം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് സ്വാതന്ത്ര്യംലഭിച്ച വർഷം കമ്യൂണിസ്റ്റ് പാർട്ടി ചിലതെറ്റായ നടപടികൾ സ്വീകരിച്ചു. അധികാരക്കൈമാറ്റം മാത്രമേ നടന്നിട്ടുള്ളൂവെന്നും യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലായെന്നുമായിരുന്നു പാർട്ടിയുടെ കണ്ടെത്തൽ. ഇതിനുവേണ്ടി വിപ്ലവം നടത്തണമെന്ന് തീരുമാനിക്കുകയും പലയിടത്തും കലാപങ്ങൾ അഴിച്ചുവിടുകയുംചെയ്തു. ഇതേത്തുടർന്ന് ഇന്ത്യയിൽ പാർട്ടി നിരോധിക്കപ്പെട്ടു. 1952വരെ ഈ നിരോധനം നിലനിന്നു. സായുധ വിപ്ലവത്തിലൂടെ അധികാരം പിടിക്കണമെന്ന തീരുമാനം പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമായതായും ശിവരാമൻ ചൂണ്ടിക്കാട്ടി. 1925-ലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ ആർ.എസ്.എസും രൂപവത്കരിച്ചു. എന്നാൽ, രാജ്യത്ത് നടക്കുന്ന സ്വാതന്ത്ര്യസമരം കണ്ടതായിപോലും ആർ.എസ്.എസ്. നടിച്ചില്ല. ഹിന്ദുരാഷ്ട്രമാക്കാനുള്ള കരുനീക്കങ്ങളാണ് അവർ നടത്തിയിരുന്നത്. ഇതിനായി മുസോളിനി, ഹിറ്റ്ലർ അടക്കമുള്ളവരെ പോയി കാണുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. സി.പി.ഐ.യുടെ പല നിർദേശങ്ങളും ഇന്ദിരാഗാന്ധി നടപ്പാക്കിയതോടെയാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ അന്ന് പാർട്ടി തീരുമാനിച്ചതെന്നും കെ.കെ.ശിവരാമൻ പറഞ്ഞു. content highlights:cpi kk sivaraman criticises cpm over partys 100th anniversary celebration
from mathrubhumi.latestnews.rssfeed https://ift.tt/3HuhHkD
via IFTTT
Post Top Ad
Responsive Ads Here
Sunday, December 26, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സിപിഎം രൂപവത്കരിച്ചത് 1964-ല്‍,പിന്നെങ്ങനെ നൂറാം വാര്‍ഷികമാകും-വിമര്‍ശിച്ച് സിപിഐ ഇടുക്കി സെക്രട്ടറി
സിപിഎം രൂപവത്കരിച്ചത് 1964-ല്‍,പിന്നെങ്ങനെ നൂറാം വാര്‍ഷികമാകും-വിമര്‍ശിച്ച് സിപിഐ ഇടുക്കി സെക്രട്ടറി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment