സിൽവർലൈൻ പദ്ധതി: കല്ലിടൽ വിലക്കി ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 23, 2021

സിൽവർലൈൻ പദ്ധതി: കല്ലിടൽ വിലക്കി ഹൈക്കോടതി

കൊച്ചി: സർവേ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞു. എന്നാൽ, സർക്കാർ വിജ്ഞാപനമനുസരിച്ച് സർവേ നടപടികൾ തുടരാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.കോട്ടയം വെള്ളുത്തുരുത്തി മാടവന ഇല്ലം മുരളീകൃഷ്ണൻ, ചങ്ങനാശ്ശേരി മാമൂട് സ്വദേശി കുര്യൻ ടി. കുര്യൻ, വാകത്താനം സ്വദേശി പി.എ. ജോണിക്കുട്ടി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഭൂമി ഏറ്റെടുക്കാനുള്ള നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുകയോ ഇതനുസരിച്ച് സ്ഥലം ഏറ്റെടുക്കാൻ അനുമതി ലഭിക്കുകയോ ചെയ്യാതെ സ്വകാര്യഭൂമി കൈയേറി കെ-റെയിൽ എന്നു രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഹർജി ജനുവരി 12-ന് വീണ്ടും പരിഗണിക്കും.സ്ഥലമെടുപ്പിന് അംഗീകാരം ലഭിക്കുംമുമ്പേ 1964-ലെ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചാണ് സ്വകാര്യ ഭൂമിയിൽ കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. വൻ പോലീസ് സന്നാഹത്തോടെ എത്തി ഭൂവുടമകളെ ഭീഷണിപ്പെടുത്തിയാണ് കല്ലുകൾ സ്ഥാപിക്കുന്നത്. ഭൂമിയും വീടും കൈയേറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സർക്കാരും കെ-റെയിൽ അധികൃതരും അനധികൃതമായി ഭൂമി ഏറ്റെടുക്കുകയാണ്. സർവേ ആൻഡ് ബൗണ്ടറി ആക്ടിലെ വ്യവസ്ഥകളനുസരിച്ച് നിശ്ചിത വലുപ്പമുള്ള ഗ്രാനൈറ്റ് കല്ലുകളാണ് സ്ഥാപിക്കേണ്ടത്. കോൺക്രീറ്റ് കല്ലുകൾ അനുവദനീയമല്ല. കല്ലുകളിൽ അടയാളപ്പെടുത്തലും പാടില്ല. ഈ വ്യവസ്ഥകളൊക്കെ ലംഘിച്ചാണ് കല്ലിടൽ. ഇതു തടയണമെന്നും അന്തിമാനുമതി കിട്ടാതെയും ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെയും ഭൂമി ഏറ്റെടുക്കുന്നതു തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം. കല്ലുകൾ നീക്കംചെയ്യണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹർജിയിലെ ഇടക്കാല ആവശ്യമാണ് സിംഗിൾബെഞ്ച് അനുവദിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/33Wiqwj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages