മെഡിസെപ്: സർക്കാരിന്റെ ലാഭം ആളൊന്നിന് 336 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 23, 2021

മെഡിസെപ്: സർക്കാരിന്റെ ലാഭം ആളൊന്നിന് 336 രൂപ

ആലപ്പുഴ: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പാക്കുമ്പോൾ ഒരംഗത്തിൽനിന്നു സർക്കാരിന് വർഷം അധികം ലഭിക്കുന്നത് 336 രൂപവീതം. മാസം 500 രൂപ നിരക്കിൽ വർഷം 6,000 രൂപയാണ് ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും സർക്കാർ പ്രീമിയമായി ഈടാക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്ന പ്രീമിയം 4800 രൂപയാണ്. 18 ശതമാനം നികുതികൂടി ചേരുമ്പോൾ ഇത് 5664 രൂപയാകും. ബാക്കി 336 രൂപ സർക്കാർ ഖജനാവിലെത്തും. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് ഇനത്തിൽ നൽകിക്കൊണ്ടിരുന്ന 500 രൂപ മെഡിസെപ് പ്രീമിയമായി മാറ്റും. ഇതോടെ പെൻഷനിൽ 500 രൂപയുടെ കുറവുണ്ടാകും. സർക്കാർ ജീവനക്കാരുടെയും ആശ്രിതരുടെയും ചികിത്സച്ചെലവുകൾ റീ ഇംബേഴ്സ്മെന്റ് ചെയ്യുന്നതാണ് നിലവിലെ രീതി. ഇതിനായി എല്ലാ വർഷവും കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കേണ്ടിവരുന്നത്. മെഡിസെപ് വരുന്നതോടെ ഈ ചെലവ് ഒഴിവാകും. മാത്രമല്ല പണം ഇങ്ങോട്ടു ലഭിക്കുകയും ചെയ്യും. അതിനാൽ ജീവനക്കാരുടെ വിഹിതത്തിനൊപ്പം സർക്കാർ വിഹിതവും ചേർത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നാണ് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3pofkJF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages